ഔഫ് അബ്‌ദുള്‍ റഹ്മാന്‍ വധം : കൊലക്കത്തി കണ്ടെത്തി
കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാനെ (30) കുത്തികൊലപ്പെടുത്താനുപയോഗിച്ച കത്തി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇന്നലെ വൈകിട്ട് മുഖ്യപ്രതി ഇര്‍ഷാദിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ തെരച്ചിലില്‍ സംഭവസ്ഥലത്തുനിന്നു പത്തു മീറ്റര്‍ അകലെ തെങ്ങിന്‍ ചുവട്ടിലാണ് കത്തി കണ്ടെത്തിയത്.
കല്ലൂരാവി മുണ്ടത്തോട്ട് റോഡിലാണ് ഔഫ് കൊല്ലപ്പെട്ടത്. ഇര്‍ഷാദ് സംഭവത്തിനുശേഷം ചികിത്സയില്‍ കഴിഞ്ഞ മംഗളൂരുവിലെ യൂണിറ്റി ആശുപത്രിയിലെത്തിച്ച് ഇനി തെളിവെടുക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞ് തിങ്കളാഴ്ച ഇര്‍ഷാദിനെ കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്ബു റിമാന്‍ഡില്‍ കഴിയുന്ന മറ്റു രണ്ടു പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചേക്കും
Comments (0)