കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യ : ഭര്‍ത്താവും അമ്മായിയമ്മയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം

കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യ : ഭര്‍ത്താവും അമ്മായിയമ്മയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കരിവള്ളൂര്‍ സ്വദേശിയായ കെ.പി സൂര്യ (24) യെ ആണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍തൃവീട്ടിലെ ബെഡ്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ സൂര്യയെ കണ്ടെത്തുകയായിരുന്നു.അതേസമയം, സൂര്യയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. സൂര്യയെ ഭര്‍ത്താവ് രാഗേഷും അമ്മയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നുവെന്ന് സൂര്യയുടെ കുടുംബം ആരോപിക്കുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.