പത്രസമ്മേളനങ്ങളുടെ പേരിൽ കീശ വീർപ്പിക്കുന്ന തലസ്ഥാനത്തെ പ്രസ് ക്ലബ്ബുകൾ
നമ്മുടെ തലസ്ഥാനത്തെ പോലീസിനെ മൊത്തം നിയന്ത്രിക്കുന്ന അല്ലെങ്കിൽ പൊതു സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്ന സംസ്ഥാന സക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു പുതുവർഷ പുലരിയിൽ കുറച്ച് പേർക്ക് നല്ല ചവിട്ടും അടിയും വേണ്ടുവോളം കിട്ടി. ആർക്കെന്നല്ലേ നമ്മുടെ തലസ്ഥാനം മാത്രമല്ല കേരളം ഭരിക്കുന്ന ഭരിപ്പിക്കുന്ന ഭരിക്കുന്നവരുടെ കോണകം താങ്ങുന്ന ചില പത്രക്കാർക്കായിരുന്നു ആ പുതുവർഷ സമ്മാനം. ഇതൊന്നുമാരും അറിഞ്ഞില്ല ആരും അറിയിച്ചില്ല ഒരു പത്രമുതലാളിമാരും വാർത്തയാക്കിയില്ല. അവിടെ പ്രവർത്തിക്കുന്ന പ്രസ് ക്ലബിലെ ചില സാറൻമാർ മദ്യപിച്ച് കൂത്താടി നടുറോഡിൽ താണ്ഡവമാടി കൊണ്ടിരുന്നപ്പോൾ അതുവഴി ഓട്ടോറിക്ഷയിൽ വരികയായിരുന്ന പ്രൊഫഷണൽ ഗുണ്ടകളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു.
പേനയും ക്യാമറയും മൈക്കും ആയുധമായി കൊണ്ടു നടക്കുന്ന ഗുണ്ടകൾ വടിവാളും ബോംബും കൊണ്ട് നടക്കുന്ന ഗുണ്ടകളുടെ ഇടി കിട്ടിയപ്പോൾ ഒന്നും രണ്ടും നടത്തി മാരത്തോൺ ഓട്ടം നടത്തി. എവിടെയെങ്കിലും പീഡനം നടന്നാൽ അതിന്റെ പുറകെ മൈക്കും പിടിച്ചു നടക്കുന്നവരിൽ ഒരുത്തൻ കഴിഞ്ഞ ദിവസം പെണ്ണുകേസിന് അകത്തായി. കാരണം കാക്ക തിന്നുന്നത് കോഴിക്ക് കണ്ട് കൂടാ. വീതം കിട്ടിയില്ല. കൊടുത്തില്ല എന്നത് മറ്റൊരു കാര്യം. പ്രസ്സ് ക്ലബ്ബിനെ കുറിച്ച് പറയാൻ ഒരുപാടുണ്ട്. ജനാധിപത്യത്തിന്റെ നെടുംതൂണുകളിൽ പ്രധാനമായ മാധ്യമത്തെ ചുമന്ന് നടക്കുന്ന വിപ്ലവകാരികളെ കൊണ്ട് ഇവിടെ ആർക്കെന്ത് പ്രയോജനം. ഇവനൊക്കെ ശർദ്ദിക്കുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ പൊതു ജനമുണ്ട് അത് പൈസ മുടക്കി വായിക്കുന്നതും കാണുന്നതുമായ മാധ്യമങ്ങൾ. പ്രസ് ക്ലബിൽ ശരാശരി ഒരു പതിനഞ്ച് പത്രസമ്മേളനം. ദിനംപ്രതി ഒന്നിന് രണ്ടായിരത്തിനടുത്ത് പൊതുജനം കൊടുക്കണം കൊടുത്താൽ വാർത്ത കൊടുക്കുമെന്ന് എന്തുറപ്പാണ്. ആസമയത്ത് ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരൻ ശർദ്ദിച്ചാൽ അത് വെണ്ടക്കയായ് നിരത്തും. രണ്ടായിരം കെട്ടി വച്ചത് സ്വാഹാ!. രണ്ടായിരം രൂപ മുടക്കി പത്ര സമ്മേളനം നടത്തിയാൽ ചിലപ്പോൾ ഒരു അന്തി പത്രത്തിൽ പോലും വാർത്ത വരില്ല അങ്ങിനെയെങ്കിൽ കൊടുക്കൽ വാങ്ങൽ നിയമമനുസരിച്ച് ഉപഭോക്താവിന് പത്രസമ്മേളനത്തിന്റെ പേരിൽ വാങ്ങിയ തുക തിരിച്ചു കൊടുക്കാൻ എന്താണ് പ്രസ് ക്ലബ്ബ് മര്യാദ കാണിക്കാത്തത് അത് ജനങ്ങളെ കബളിപ്പിച്ച് വാങ്ങുന്നതായ് കണക്കാക്കണ്ടെ...?
ഇങ്ങനെ മാസം ഏതാണ്ട് മൂന്ന്, നാലു് ലക്ഷം കിട്ടും. കുടാതെ ഹാളുകൾ വാടകക്ക് നൽകുന്നതിലൂടെ മാസം ഏകദേശം പത്ത് ലക്ഷത്തിനടുത്തും. ഈ രൂപയെല്ലാം ആർക്കെങ്കിലും പ്രയോജനുണ്ടോ. ഉണ്ട് അവിടെ തിന്ന് കുടിച്ച് കത്താടുന്നവർക്ക് മാത്രം അല്ലാതെ ഈ സംസ്ഥാനത്ത് മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന പ്രാദേശിക ലേഖകൻമാരും നോൺ ജേർണലിസ്റ്റുകൾക്കും എന്ത് പ്രയോജനം. പ്രയോജനമുണ്ടോ എന്ന് ചോദിച്ചാൽ അന്യന്റെ ചിലവിൽ മാധ്യമ പ്രവർത്തനത്തിന്റെ പേരിൽ കുടിച്ച് കൂത്താടുന്നവർക്ക് മാത്രം. ഒരാ മാധ്യമ പ്രവർത്തകനും ഗുരുതുല്യനായി കാണുന്ന സ്വദേശാഭിമാനി ശ്രീരാമകൃഷ്ണപിള്ളയുടെ ഭവനം സംരക്ഷിത സ്മാരകവും വരും തലമുറക്ക് ഗവേഷണങ്ങൾ നടത്താനുമായി ഒരു സംരംഭം ആക്കുന്നതിന് മുൻ മന്ത്രി വി.എം സുധീരൻ നൽകിയ തുക അപഹരിച്ച വകയിലും ഈ സാറൻ മാർ നിയമ നടപടികൾ നേരിടുകയാണ്. സഹപ്രവർത്തകയോട് വളരെ മോശമായി പെരുമാറിയതിന് കേസുള്ള സാറൻ മാർ ഡൽഹിയിൽ നിന്നും മലയാളികളെ കേരളീയരെ പുളകം കൊള്ളിച്ച് വാർത്തകൾ പടച്ചു വിടുന്നു.
വൈകീട്ടായാൽ ഏതെങ്കിലും ബിസിനസ് മീറ്റിങ്ങ് കണ്ടെത്തുക അതിന്റെ വകയായി ഓസിക്ക് കഴുത്തറ്റം വരെ തിന്നുക കുടിക്കുക കടാതെ പോരുമ്പോൾ ഒരു കവർ കിട്ടിയില്ലെങ്കിൽ അവനെ തെറി വിളിക്കുക. പകൽ മുഴുവൻ മോദിയെ തെറി വിളിക്കുക. അല്ലാതെ ഈ സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന ഏതു വിഷയങ്ങളാണ് ഇവർ അന്വേഷിക്കുന്നത് വെളിച്ചത്ത് കൊണ്ട് വരുന്നത്. കേരളത്തിൽ ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ട് അവരെ സന്തോഷിപ്പിക്കാൻ മോഡിയെ തെറി വിളിച്ച് യു.പി യിൽ ആരെങ്കിലും ചത്തോ, പെറ്റൊ, ഗർഭമുണ്ടായോ ഇതൊക്കെയല്ലാതെ കേരളത്തിൽ പട്ടിണിയോ പട്ടിണിമൂലം മണ്ണുതിന്നുകയോ കൃഷിക്കാരൻ ആത്മഹത്യ ചെയ്യുകയോ ചികിത്സ കിട്ടാതെ മരിക്കുകയോ ഇതൊന്നു ഇല്ലാതെ ഇവിടുത്തെ ചികിത്സ പോരാഞ്ഞ് ബൂർഷാ രാജ്യങ്ങളിൽ പോയി ചികിത്സ നേടുന്ന മന്ത്രിമാർ ഇഢലി കഴിച്ചോ ചൂടുവെള്ളത്തിൽ കളിച്ചോ എന്നൊക്കെ മാത്രം ആശങ്കപ്പെടുന്ന മാധ്യമ പ്രവർത്തകരാണ് ഇന്ന് പൊതു സമൂഹത്തെ ഉദ്ധരിക്കാൻ നടക്കുന്നത്
Comments (0)