താരസംഘടനയായ 'അമ്മയുടെ' ആസ്ഥാനമന്ദിരം ഫെബ്രുവരി ആറിന് തുറക്കും; കെട്ടിടത്തിന്റെ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും
കൊച്ചി: മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ സ്വപ്ന മന്ദിരം ഫെബ്രുവരി ആറിന് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.എറണാകുളത്ത് കലൂര്‍ ദേശാഭിമാനി റോഡില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് രാവിലെ പത്ത് മണിക്കാണ് നിര്‍വ്വഹിക്കുക.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങില്‍ കുറച്ചു പേര്‍ക്കാവും പ്രവേശനം അനുവദിക്കുക. സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയിലാണ് സ്വന്തമായൊരു ആസ്ഥാനമന്ദിരം പൂര്‍ത്തിയാകുന്നത്
2019 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും വൈകി. അതിനനുസരിച്ചു ഉത്ഘാടന തിയ്യതിയും നീണ്ടു പോവുകയായിരുന്നു.



Author Coverstory


Comments (0)