തെറ്റയിലാണെങ്കിൽ അങ്കമാലിയിൽ നോബി: ഇടതുപക്ഷത്തിന് വെല്ലുവിളി

തെറ്റയിലാണെങ്കിൽ അങ്കമാലിയിൽ നോബി: ഇടതുപക്ഷത്തിന് വെല്ലുവിളി

അങ്കമാലി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻമന്ത്രിയും എംഎൽഎയും ആയിരുന്ന ജോസ് തെറ്റയിലാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി എന്നാണെങ്കിൽ തെറ്റയിലുമായി ലൈംഗികാരോപണ കേസിൽ  ഉൾപ്പെട്ട വനിത തെറ്റയിലിനെതിരെ മത്സരിക്കാൻ സാധ്യതയേറുന്നു.  ഈ വിഷയത്തിൽ ഇടനിലക്കാരനായി നിന്ന് വഞ്ചിച്ചു എന്ന പേരിൽ ബെന്നി ബെഹനാനെതിരെ ഇവർ മത്സരരംഗത്ത് ഉണ്ടായിരുന്നു. നിഷ്പക്ഷ വോട്ടുകൾ ഏറെയുള്ള അങ്കമാലിയിൽ ഒരു ലൈംഗിക ആരോപണ കേസിൽ ബന്ധപ്പെട്ട ആളെ സ്ഥാനാർഥിയാക്കിയാൽ സ്ത്രീ വോട്ടർമാരുടെ മുമ്പിൽ ഇടതു പക്ഷത്തിന് തല ഉയർത്തി നിൽക്കാൻ സാധിക്കില്ല. വികസന നായകനായി തെറ്റയിലിനെ അവതരിപ്പിച്ചാൽ അങ്കമാലി കെഎസ്ആർടിസി ബസ്റ്റാൻഡ് നവീകരണ പ്രവർത്തനവുമായി അഡ്വക്കേറ്റ് പോളച്ചൻ പുതുപ്പാറ നൽകിയ കേസ് കോടതിക്ക് മുൻപിൽ ഇപ്പോഴും നിൽക്കുന്നു. അപ്പോൾ അഴിമതിയും ലൈംഗിക ആരോപണവും ഉന്നയിക്കപ്പെട്ട വ്യക്തിയെ അങ്കമാലിയിൽ സ്ഥാനാർത്ഥി ആകുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ എതിർപ്പു വരുന്നുണ്ട്. റോജി ജോൺ എന്ന യുവ തുർക്കിയുടെ മുൻപിൽ പരാജയപ്പെടാൻ വേണ്ടി മാത്രം തെറ്റയിലിനെ ഇറക്കിയാൽ അത് തുടർ ഭരണം പ്രതീക്ഷിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പരാജയവും അപമാനകരവും ആയിരിക്കും എന്നാണ് പാർട്ടിയിലെ ശക്തമായ  വിഭാഗം വാദിക്കുന്നത്.