വളവുപച്ചയിലെ വൃദ്ധദമ്ബതികള്‍ക്ക് ശൗചാലയമൊരുക്കി ബിജെപി
ചിതറ: വളവുപച്ച വാര്‍ഡില്‍ പത്തുവര്‍ഷമായി ദുരിതമനുഭവിച്ച വൃദ്ധദമ്ബതികള്‍ക്ക് ആശ്വാസമായി ബിജെപി പ്രവര്‍ത്തകര്‍. വളവില്‍ ഭാഗത്തെ 80 പിന്നിട്ട ദമ്ബതികള്ക്കാണ് വീടിനോട് ചേര്‍ന്ന് ശൗചാലയം നിര്‍മിച്ചുനല്‍കിയത്.ഇതിനായി മുന്നിട്ടിറങ്ങിയത് ബിജെപി അംഗം പേഴുംമൂട് സണ്ണിയും സഹപ്രവര്‍ത്തകരായ വിനോദ്, ഉപാസ്, സുജിന്‍ എന്നിവരുമാണ്. പ്രവര്‍ത്തകരില്‍ നിന്നും ധനശേഖരണം നടത്തികൊണ്ടാണ് ഉദ്യമം വിജയിപ്പിച്ചത്.ഉറ്റവരാരുമില്ലാത്ത വൃദ്ധദമ്ബതികളുടെ കഷ്ടപ്പാട് മനസിലാക്കി കൊവിഡ് കാലത്ത് എല്ലാ മാസവും കൃത്യമായി ബിജെപി പ്രവര്‍ത്തകര്‍ ഭക്ഷ്യക്കിറ്റെത്തിച്ചുനല്കിയിരുന്നു.പ്രാഥമികകൃത്യം നിര്‍വഹിക്കാനായി സൗകര്യമില്ലാത്ത വിവരം അടുത്ത കാലത്താണ് കണ്ടെത്തിയത്.ഇതോടെ ബിജെപി അംഗത്തിന്റെ നേതൃത്വത്തില്‍ തീരുമാനമെടുക്കുകയും രണ്ട് ദിവസം കൊണ്ട് ശൗചാലയം നിര്മിച്ചുകൈമാറുകയുമായിരുന്നു.
Comments (0)