ഭസ്മക്കുറിയിട്ട പ്രഗ്‌നാനന്ദ, ഭാരതത്തിന്റെ, യശസ്സ് വാനോളം ഉയര്‍ത്തി
ഭസ്മ കുറി കേരളത്തിന് അലര്‍ജിയാണ്. വെറും 17 വയസ്സു മാത്രം പ്രായമുള്ള പ്രാഗ്‌നാനന്ദ രമേഷ് കുമാര്‍ മൂന്നാം വട്ടവും ലോക ചെസ് ചാമ്പ്യന്‍ മാഗ്‌നസ് കാള്‍ സെനെ തോല്‍പ്പിച്ച വിവരം നിങ്ങളോട് ആരെങ്കിലും പറഞ്ഞോ? കേരളത്തിലെ ഏതെങ്കിലും പത്രങ്ങള്‍? ഏതെങ്കിലും ദൃശ്യ മാധ്യമങ്ങള്‍? എന്തേ കാരണം? ആ ഭസ്മ കുറി.. ഇക്കഴിഞ്ഞ തിങ്കളാഴ്ച അതായത് ആഗസ്റ്റ് 22 ന് അമേരിക്കയിലെ മിയാമി യില്‍ വച്ച് FTX Crypto Cup നായി നടന്ന മത്സരത്തിലാണ് ആറ് മാസത്തിനിടെ തുടര്‍ച്ചയായി മൂന്നാം വട്ടവും തോല്‍പ്പിച്ചത് കാള്‍ മാഗ്‌നസ് എത്രത്തോളം പ്രശസ്തനെന്ന് അറിയാന്‍ ആദ്യത്തെ ചിത്രമെന്ന് കാണുക.. പ്രാഗ്‌നാനന്ദ സ്വന്തം കോച്ചായ രമേഷ് RB യുമൊത്ത് ഫോട്ടോ സെക്ഷന്റെ ചുമരില്‍ ആരും ശ്രദ്ധിക്കാനില്ലാതെ നില്‍ക്കുമ്പോള്‍ കാള്‍ മാഗ്‌നസിനെ ദൃശ്യ മാധ്യമങ്ങള്‍ പൊതിയുന്നു.ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാത്തതിലൂടെ പ്രബുദ്ധ മലയാളി എത്രത്തോളം തരംതാണു എന്ന് മനസ്സിലാക്കുക. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കാനും ഭസ്മ കുറിയ്ക്ക് സാധിക്കുമെന്ന് ഭാരതീയ ആചാര്യന്മാര്‍ പറഞ്ഞത് 100 % ശരിയാണ് എന്ന് പ്രാഗ്‌നാനന്ദ രമേഷ് കുമാര്‍ എന്ന ഈ മോന്‍ തെളിയിച്ച കാര്യം കേരള ജനതയോട് നിങ്ങള്‍ ഒന്ന് പറഞ്ഞു കൊടുക്കുമോ? അതേസമയം, ഭസ്മ കുറിയോ? അതോ, അവന്റെ ബുദ്ധിയോ? അത് പരിശോധിക്കപ്പെടേണ്ടതാണ്.
Comments (0)