ഓഹരിവിപണി നേട്ടത്തില്‍ അവസാനിപ്പിച്ചു

ഓഹരിവിപണി നേട്ടത്തില്‍ അവസാനിപ്പിച്ചു

മുംബൈ: നഷ്ടത്തിലായ ഓഹരി സൂചികകള്‍ തിരിച്ചു പിടിച്ചു . രാജ്യത്തെ വളര്‍ച്ചയുടെ സൂചന ജി.ഡി.പി നിരിക്കുകളില്‍ പ്രതിഫലിച്ചതാണ് വിപണിയെ സ്വാധീനിച്ചത്.സെന്‍സെക്‌സ് 749.85 പോയന്റ് നേട്ടത്തില്‍ 49,849.84ലിലും നിഫ്റ്റി 232.30 പോയന്റ് ഉയര്‍ന്ന് 14,761.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1921 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1093 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികള്‍ക്ക് മാറ്റമില്ല.പവര്‍ഗ്രിഡ്, ഒഎന്‍ജിസി, ഗ്രാസിം, യുപിഎല്‍, ശ്രി സിമെന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പൊതുമേഖല ബാങ്ക് സൂചിക മാത്രമാണ് നഷ്ടത്തിലായത്.