വിനോദ സഞ്ചാരികൾക്കുള്ള ഭക്ഷണം ശുദ്ധീകരിക്കാത്ത പുഴ വെള്ളത്തിൽ നിന്ന്

വിനോദ സഞ്ചാരികൾക്കുള്ള ഭക്ഷണം ശുദ്ധീകരിക്കാത്ത പുഴ വെള്ളത്തിൽ നിന്ന്
വിനോദ സഞ്ചാരികൾക്കുള്ള ഭക്ഷണം ശുദ്ധീകരിക്കാത്ത പുഴ വെള്ളത്തിൽ നിന്ന്
കൊച്ചി: എറണാകുളം ജില്ലയിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂർ പാണിയേലി പോര് എന്നറിയപ്പെടുന്ന പെരിയാർ നദിയിലെ വിനോദസഞ്ചാര മേഖലയിൽ എത്തപ്പെടുന്ന ആയിരക്കണക്കിന് ആളുകൾ കളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഇറങ്ങുന്ന പുഴയിൽ നിന്ന് അതായത് ഇത്രയും ആളുകൾ കളിക്കുകയും മലമൂത്ര വിസർജനങ്ങൾ നടത്തുകയും ചെയ്യുന്നതിനൊട് ചേർന്ന് നേരിട്ട് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് യാതൊരു വിധ ശുദ്ധീകരണ പ്രവൃത്തികളും നടത്താത്ത വെള്ളം ഉപയോഗിച്ചാണ് വിനോദ സഞ്ചാരികൾക്ക് ഭക്ഷണം പാകം ചെയ്തു നൽകുന്നതെന്ന ആരോപണം വ്യാപകമായിട്ടും ആരോഗ്യ വകുപ്പ് ഇടപെടുന്നില്ല എന്നത് ആശങ്കക്ക് ഇടയാക്കുന്നു. ജലജന്യ സാംക്രമിക രോഗങ്ങൾ വേനൽക്കാലമായതോടെ പ്രദേശങ്ങളിൽ വ്യാപരിച്ചിട്ടുണ്ട് കൂടാതെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നുമുണ്ട്, ഭക്ഷണമുണ്ടാക്കുന്നതിന് ഉപയോഗിക്കാൻ വെള്ളമെടുക്കുന്നതിന് ഒരു കിണ റോ ,പൈപ്പോ പോലുമില്ല ,യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ലാത്ത ഇവിടെ ക്ക് പ്രവേശിക്കാൻ ആളൊന്നിന് 50 രൂപയും, വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ആയി വൻ തുക വേറെയും പിരിച്ചെടുക്കുന്നുണ്ട്, പക്ഷെ, സി പി എം ൻ്റെ ആളുകൾക്കും, എൻ, സി.പി ,യുടെ നേതാക്കന്മാർക്കും പ്രവേശനം തികച്ചും സൗജന്യമാണ്,.ഇവിടെ വരുന്നവർക്ക് ടോയ് ലറ്റ് സംവിധാനം ഇല്ല എന്നുള്ളത് അതീവ ഗൗരവതരമാണ്, പലരും "ശങ്ക "കൾ തീർക്കുന്നത് ഈ കുളിക്കുന്ന വെള്ളത്തിലാണെന്നുള്ളത് അവരെ പറഞ്ഞിട്ട് കാര്യമില്ല, പൈസ വാങ്ങുന്നവർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക എന്നത് അനിവാര്യമാണ് ,ഇവിടെ ആർക്കും, ഇതൊന്നും ശ്രദ്ധിക്കാൻ താത്പര്യമില്ല, ഇവർ നടത്തുന്ന ക്യാൻറീൻ വനംവകുപ്പിൻ്റെ താണെന്ന് അവകാശപെടുന്നെങ്കിലും ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനാണിത് വ്യക്തിപരമായ് ഏറ്റെടുത്ത് നടത്തുന്നത്, വനം സംരക്ഷണ സമിതിയുടെ ലേബലിൽ സി.പി.എം, ൻ്റെ പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തിയാണ് ഇവിടെ വനം സംരക്ഷണ സമിതി രൂപീകരിച്ചിട്ടുള്ളത്, ഉദ്യോഗസ്ഥൻ മാരെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി വകുപ്പ് മന്ത്രിയുടെ പാർട്ടിക്കാർക്ക് കൃത്യമായി വിഹിതം എത്തിച്ച് കൊടുക്കാൻ ചില ഉദ്യോഗസ്ഥരുമുണ്ട്, ഇവിടുത്തെ പ്രവേശനപ്പാസുകൾ വ്യാജമായി അടിച്ച് വിപണനം ചെയ്യുന്നതായ് നാട്ടുകാർക്ക് സംശയമുണ്ട്, ഇവിടെ എത്തുന്നവർ ഏതെങ്കിലും രീതിയിലുള്ള പരാതികൾ പറഞ്ഞാൽ ചില ഉദ്യോഗസ്ഥരും പാർട്ടിക്കാരും സദാചാരക്കമ്മറ്റിക്കാരായ് പരാതിക്കാരെ ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്യുന്നതായ് ആരോപണം ശക്തമാണ്