കുമ്മനോട്ടിൽ പോളിങിനെത്തിയ ദമ്പതികളെ മർദ്ദിച്ച സംഭവം; ഒരാൾ കൂടി പിടിയിൽ

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് മദ്രാസ് വാർഡിൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യാനെത്തിയ 2020 പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു പ്രതി കൂടി പിടിയിൽ.കുമ്മനോട് വാർഡിലെ ഒന്നാം ബൂത്തായ മദ്രാസത്തുൽ ഇസ്ലാമിയയിൽ വോട്ട് ചെയ്യാനെത്തിയ മാനന്തവാടി സ്വദേശിയും 14 വർഷത്തോളമായി കിഴക്കമ്പലത്ത് വാടകയ്ക്ക് താമസിക്കുന്നയാളുമായ പ്രിന്റുവിനും ഭാര്യക്കുമാണ് ക്രൂര മർദ്ദനമേറ്റത്.ഇവിടെ വാടകയ്ക്ക് താമസിക്കുന്ന വരെ വോട്ട് ചെയ്യിക്കില്ലേന്ന് പറഞ്ഞാണ് വോട്ട് ചെയ്യാൻ ക്യൂ നിന്ന പ്രിന്റുവിനെ മർദ്ദിച്ചത്.കേസിൽ പതിനാറാം പ്രതിയായ കുമ്മനോട് കുഞ്ഞിത്തി വീട്ടിൽ അയ്യൂബി(34) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ 16 പ്രതികളും അറസ്റ്റിലായി. അറസ്റ്റിലായ അയ്യൂബ് എൽ.ഡി.എഫ് പ്രവർത്തകനാണ്.ഇതുവരെ അറസ്റ്റിലായ 16 പേരിൽ 11 പേർ എൽ.ഡി.എഫ് പ്രവർത്തകരും അഞ്ച് പേർ യു.ഡി.എഫ് പ്രവർത്തകരുമാണ്