പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നുവെന്ന് ഇഡി
ന്യൂഡല്‍ഹി : മതഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ടിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നുവെന്നാണ് ഇഡി പറയുന്നത്. പറ്റ്നയിലെ റാലിയില്‍വെച്ച് പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ ആസൂത്രണം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കു ന്നുണ്ട്. ബിഹാറില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ഫ്രണ്ട് ഭീകര കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഉത്തര്‍പ്രദേശിലെ ഹിന്ദു നേതാക്കളെ ആക്രമിക്കാനും, പ്രധാന സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്താനും പോപ്പുലര്‍ഫ്രണ്ടുകാര്‍ പദ്ധതിയിട്ടു. ഇതിനായി വന്‍തോതില്‍ ആയുധ ശേഖരം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ നിന്നും അറസ്റ്റിലായ നേതാവ് ഷഫീഖ് പേയത്തിനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രിയെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തില്‍ ഇയാള്‍ക്കും പങ്കുണ്ട്. ജൂലൈ 12 നായിരുന്നു പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി ഭീകരവാദ പരിശീലന ക്യാമ്ബുകള്‍ സംഘടിപ്പിച്ചത് ഷഫീഖ് ആണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ഫ്രണ്ട് 120 കോടി രൂപ ശേഖരിച്ചിട്ടുണ്ടെന്നും ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.



Editor CoverStory


Comments (0)