നീതി വിട്ടിലെത്തിച്ച് ന്യായാധിപ:- അജിതാ ജയ്ഷോര്‍

നീതി വിട്ടിലെത്തിച്ച്     ന്യായാധിപ:- അജിതാ ജയ്ഷോര്‍

തിരുവനന്തപുരം:കോവിഡ് കാലത്ത് അപകടത്തില്‍ മാരകമായി പരുക്കേറ്റ് കിടക്കുന്ന വ്യക്തിക്ക് ലഭിക്കേണ്ട നഷ്ടപരിഹാര തുക വിട്ടിലെത്തിച്ചു നല്‍കി നീതി ദേവതയായി മാറിയിരിക്കുകയാണ് തിരുവനന്തപുരം ഇൻഡസ്ട്രിയൽ ടൈബൂണല്‍ ഇ.എസ് .ഐ കോര്‍ട്ട് ജഡ്ജ് ആന്‍ഡ്‌ എമ്പ്ലോയ്സ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ ശ്രീമതി സ്മിത ജാക്ക്സണ്‍.വൈദ്യുതി വകുപ്പിലെ ജീവനക്കാരനായ നെയ്യാറ്റിന്‍കര ,പ്ലാമുട്ടുക്കട,നല്ലൂര്‍വട്ടം കുളത്തിന്‍കര വീട്ടില്‍ റിജില്‍ ജോലിക്കിടെ സംഭവിച്ച അപകടത്തില്‍ തളര്‍ന്നു അവശനായി കുടക്കുകയാണ്. പ്രായമായ മാതാപിതാക്കളും,ഭാര്യയും,രണ്ട് സ്കൂള്‍ കുട്ടികളുടെയും ഏക ആശ്രയമായിരുന്നു റിജില്‍ .സാധാരണഗതിയില്‍  നഷ്ടപരിഹാരത്തുക നല്‍കുന്ന  നടപടിക്രമങ്ങള്‍ ബാങ്ക് വഴിയോ,കോടതിയില്‍ ചെന്നോ ആണ്.എന്നാല്‍ നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നുകണ്ട്  ഒരു നിമിഷം പോലും വൈകാതെ ഈ കുടുംബത്തെ സഹായിക്കണമെന്ന ഉറച്ച നിലപാട് ഒള്ളതുകൊണ്ടാണ് ജഡ്ജി നേരിട്ട് തന്നെ വീട്ടിലെത്തി ഉത്തരവാദിത്തപ്പെട്ടവർക്ക് തുകയുടെ ചെക്ക് നൽകാൻ തീരുമാനിച്ചത്. കെഎസ്ഇബി നെയ്യാറ്റിൻകര ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറായ ശ്രീമതി മിനിയും,  ജഡ്ജിയും തമ്മിൽ നടത്തിയ തുറന്ന  ചർച്ചയിലാണ് നീതിന്യായ രംഗത്തിന് അഭിമാനകരമായ സംഭവം നടത്താൻ സഹായിച്ചത്. കെഎസ്ഇബി റിജിലിന്  നൽകിയ നഷ്ടപരിഹാരത്തുകയായ 9,34,272 രൂപയുടെ ചെക്ക് റിജിലിന്റെ ഭാര്യ ഷൈനിക്ക്  ജഡ്ജി കൈമാറി.  വിജിലിന്റെ അവസ്ഥ കണക്കിലെടുത്ത് പ്രായം കണക്കാക്കി പ്രതിമാസം റിജിലിന് കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളം തുടർന്നു നൽകാനും ബോർഡ് തീരുമാനത്തിൽ എത്തിയിട്ടുണ്ട്.