പ്രവാസികള്‍ക്ക് ധനസഹായത്തിന് 25 കോടികൂടി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനുശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്‌ഥലത്തേക്കു മടങ്ങാന്‍ കഴിയാത്ത പ്രവാസികളുടെ ധനസഹായത്തിനായി 25 കോടിരൂപകൂടി മന്ത്രിസഭ അനുവദിച്ചു.
നേരത്തെ പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം നല്‍കുന്നതിനാണിത്. 25 കോടി രൂപ നോര്‍ക്ക റൂട്ടിനാണ് അനുവദിക്കുന്നത്. നേരത്തെ അനുവദിച്ച 58.5 കോടി രൂപയ്‌ക്കു പുറമെയാണിത്.



Author Coverstory


Comments (0)