കത്വ ഫണ്ട്പിരിവ് തിരിമറി: യൂത്ത് ലീഗ് നേതാക്കളെ ചോദ്യം ചെയ്യും; കുന്നമംഗലം പൊലീസ് കേസെടുത്തത് സി.കെ.സുബൈറിനും പി.കെ.ഫിറോസിനും എതിരെ
കോഴിക്കോട് : കശ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് പിരിച്ച ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയില്‍ നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. യൂത്ത് ലീഗ് നേതാക്കളായ സി.കെ.സുബൈറിനെയും പി.കെ.ഫിറോസിനെയുമാണ് ചോദ്യം ചെയ്യുക. ഇരുവര്‍ക്കുമെതിരേ കുന്നമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുകയും ആവശ്യമെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലത്തിന്റെ പരാതിയിലാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്.
വിദേശഫണ്ടിന്റെ സ്രോതസുകള്‍ അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)