പോസ്റ്റൽ വോട്ടുകളിൽ അട്ടിമറി നടക്കുമോ?

പോസ്റ്റൽ വോട്ടുകളിൽ അട്ടിമറി നടക്കുമോ?

ചട്ടലംഘനം നടത്തി പോലീസ് അസോസിയേഷന്റ്റെ ഇഷ്ടക്കാരെ ട്രാൻസ്ഫർ നടത്തിയത്. പോസ്റ്റൽ വോട്ടുകളിൽ അട്ടിമറി നടത്താനാണെന്ന സംശയം ബലപ്പെടുന്നു.തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച സംസ്ഥാന പോലീസ് ചീഫിനെതിരെ ടിക്കാറാം മീണക്ക് കവർ സ്റ്റോറി പരാതി നൽകിയിട്ടും അത് മൂടിവച്ച് നടപടികൾ സ്വീകരിക്കാൻ വൈകുന്നതിന്റെ കാരണവും ഇതാകണമെന്ന സംശയം ബലപ്പെടുന്നു. തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതലകളിൽ പലതും നേരിട്ട് കൈകാര്യം ചെയ്യുന്നത്. പല വിധ ആരോപണങ്ങളും നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരാണ് അവരാകട്ടെ അസോസിയേഷനും ഭരണകക്ഷിക്കും വേണ്ടപ്പെട്ടവരാണ്. ഇവരുടെ ട്രാൻസ്ഫുകളിൽ പ്രധാന പങ്ക് വഹിച്ചവർ ഭരണകക്ഷി നേതാക്കളോടൊപ്പം തലസ്ഥാന നഗരിയിലെ കുപ്രസിദ്ധ മാധ്യമ പ്രവർത്തകരും ഉണ്ടെന്ന് പൊതുവെ സംസാരമുണ്ട് ഹണി ട്രാപ്പ് കേസിലൂടെ 'സഖ്യകക്ഷിയുടെ മന്ത്രിയെ വരെ കടുക്കിയിട്ടും സംസ്ഥാന പോലിസിലെ പ്രധാനി ഇതിനെല്ലാം കൂട്ടുനിൽക്കുന്നു എന്നതിൽ പോലീസിൽ അതൃപ്തി പുകയുന്നുണ്ട്. പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം നടന്ന അനധികൃത ട്രാൻസ്ഫർ സന്ദേശം അസോസിയേഷൻ പ്രധാനികളിലൂടെയാണ് പല ഉദ്യോഗസ്ഥരും അറിഞ്ഞത് അതായത് വേണ്ടപ്പെട്ടവർ പോസ്റ്റിങ്ങ് അറിഞതിന് ശേഷമാണ് മറ്റ് പല ഉദ്യോഗസ്ഥരും ട്രാൻസ്ഫർ വിവരം അറിയുന്നത് ഉത്തരവ് വൈകി കിട്ടിയതിലൂടെ റിപ്പോർട്ട് ചെയ്യാൻ വൈകിയ പലർക്കും അച്ചടക്ക നടപടിയെ നേരിടേണ്ടിയും വന്നു ശിക്ഷണ നടപടി യുടെ ഭാഗമായി പലർക്കും ക്യാമ്പുകളിൽ ജോലി ചെയ്യാൻ നിർബന്നിതരായ് ഇതെല്ലാം തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്താൻ ആണെന്ന സംശയം ബലപ്പെടുന്നു കാസർക്കോട് പി.സുരേന്ദ്രന്റെ വിജയ സാധ്യതക്കായ് നിസാര വോട്ടുകളുടെ കണക്കുകൾ കോടതികളിൽ കയറേണ്ടി വന്ന സാഹചര്യം ഈ അട്ടിമറികളെ സാധൂകരിക്കുന്നു.