"തൃക്കാക്കര" പിടിക്കാൻ വീ ഫോർ പീപ്പിൾ പാർട്ടി
എറണാകുളം ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന തൃക്കാക്കര മണ്ഡലത്തിൽ തീപാറുന്ന പോരാട്ടം ആയിരിക്കും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍.കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലും കുന്നത്തുനാട്ടിലും ട്വന്റി 20 കൂട്ടായ്മയും പ്രാദേശിക വികാരവും യുവജന പങ്കാളിത്തവും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടോ അതിലേറെ ജന സമ്മിതി തൃക്കാക്കര വി ഫോർ പീപ്പിൾ പാർട്ടിയെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. ഇടതും വലതും, എൻ.ഡി.എ, മുന്നണികൾക്ക് ശക്തമായ വെല്ലുവിളി തൃക്കാക്കരയിൽ ഇവര്‍ക്ക് ഉറപ്പായും ഉണ്ടാക്കാന്‍ സാധിക്കുമെന്ന് വേണം കരുതാൻ. അതിനായി മാസങ്ങൾക്ക് മുമ്പേ വി ഫോർ പീപ്പിൾ പാർട്ടി യുവജനങ്ങൾക്കിടയിൽ പ്രവർത്തനം തുടങ്ങിയിരുന്നു. ഐടി മേഖലയിൽ ഇവർക്ക് ശക്തമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും യുവജനങ്ങളുടെ ഇടയിൽ. അതിനായി "റിയാസ് യൂസഫ് " എന്ന ബിരുദധാരിയെയാണ് ഇവിടെ സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നത്. UPSC ട്രെയിനർ,സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിൽ കരാർ അദ്ധ്യാപകനായും അറുപതോളം സ്ഥാപനങ്ങളിൽ ഗസ്റ്റ് അധ്യാപകനും സാമൂഹ്യ വിഷയങ്ങളിൽ തികഞ്ഞ ഇടപെടലും നടത്തിവരുന്ന റിയാസിന് വോട്ടർമാരെ വ്യക്തിപരമായി തന്നെ അറിയാവുന്നതാണ്. തികഞ്ഞ പരിസ്ഥിതി പ്രവർത്തകനായ റിയാസ്, പറവൂരിൽ ശാന്തിവനത്തിലൂടെ കെഎസ്ഇബി വലിച്ച അനധികൃത ലൈനുമായി ബന്ധപ്പെട്ട് നടത്തിയ സമര മുന്നേറ്റങ്ങളും, കടലും കായലും വൃത്തിയാക്കി സൂക്ഷിക്കാൻ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങളിലും തീരസംരക്ഷണ പദ്ധതികളുടെ കൃത്യമായ നടത്തിപ്പിലും സേവന സന്നദ്ധനായിട്ടുള്ളതും ജനങ്ങൾ ഏറ്റവും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അടിയന്തര ഘട്ടങ്ങളിൽ നഗരങ്ങളിലെ ആശുപത്രികളിൽ അത്യാസന്നരായി കിടക്കുന്നവർക്ക് രക്തം, മറ്റു ആതുര സഹായങ്ങൾ മുതലായവ ചെയ്തു വരുന്നതിൽ പൊതു സമൂഹം വളരെയേറെ ശ്ലാഘിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരിക, യുവതികൾക്കും, യുവാക്കൾക്കും സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തതയിലെത്തിക്കുക, നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് നിയന്ത്രിതമായി സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പദ്ധതികളും പ്രയോജനപ്പെടുത്താൻ സഹായ ഡസ്ക്കുകൾ തുടങ്ങുക. പ്രകൃതിയെ സംരക്ഷിച്ചു നിർത്താൻ പദ്ധതികൾ ആവിഷ്കരിക്കുക എന്നിവയെല്ലാം വി ഫോർ പാർട്ടി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രവേശനം മറ്റു രാഷ്ട്രീയ പാർട്ടികളെ ഭയപ്പെടുത്തുന്നുണ്ട്...
- അജിതാ ജയ്ഷോർ
Comments (0)