അങ്കം മുറുകുമ്പോള്‍ അമ്പലപ്പുഴയില്‍ അഡ്വ. അനില്‍ ബോസ്
തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ചര്‍ച്ചയാകുമ്പോള്‍ ഇടതുപക്ഷത്തു നിന്നും ജി .സുധാകരന്‍ തന്നെ അമ്പലപ്പുഴയില്‍ വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പാക്കി പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. സുധാകരന് എതിരെയുള്ള മത്സരം കടുപ്പമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ ആറു വര്‍ഷക്കാലമായി മാധ്യമ ചര്‍ച്ചകളില്‍ സജീവസാന്നിധ്യമായ കോണ്‍ഗ്രസ് വക്താവ് ജില്ലയിലെ പൊതുമണ്ഡലത്തിലെ നിറഞ്ഞ സാന്നിധ്യം, അസംഘടിത തൊഴിലാളി മേഖല സംഘടിപ്പിക്കുന്ന എഐസിസി ചുമതലപ്പെടുത്തിയിട്ടുള്ള വ്യക്തി പ്രസംഗകന്‍, പ്രഭാഷകന്‍, ഡിബേറ്റര്‍ എന്നീനിലകളില്‍ കളില്‍ ശ്രദ്ധേയനായ അനില്‍ ബോസ് എന്ന പുതുമുഖത്തെ ഇറക്കാന്‍ ആണ് ആണ് പാര്‍ട്ടി ആലോചിക്കുന്നത്.
മത്സരരംഗത്ത് പുതുമുഖമാണ് അനില്‍ ബോസ് എങ്കിലും കഴിഞ്ഞ 35 വര്‍ഷത്തെ വിദ്യാര്‍ത്ഥി യുവജന സംഘടനാരാഷ്ട്രീയവും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സംഘാടന മികവും ഉള്ള അനില്‍ രാഷ്ട്രീയ എതിരാളികളോടും വളരെ വലിയ സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളാണ് ശക്തമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും അമ്പലപ്പുഴ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതേ സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് മുന്‍ ഡിസിസി പ്രസിഡന്റ് ഷുക്കൂര്‍ രംഗത്തുണ്ടെങ്കിലും ഷാനിമോള്‍ ഉസ്മാന്‍ ജില്ലയില്‍നിന്നും എംഎല്‍എ ആയതോട അദ്ദേഹത്തിന്റെ സാധ്യതയ്ക്ക് മങ്ങല്‍ ഏറ്റിട്ടുണ്ട്. ആലപ്പുഴയിലെ പൊതുരംഗത്ത് വളരെ സജീവമായ ജി.സുധാകരനും അനിൽ ബോസും പോരിനിറങ്ങുമ്പോൾ വളരെ വാശിയേറിയ ഒരു അങ്കത്തിനാവും മണ്ഡലം സാക്ഷ്യം വഹിക്കുക.
- അജിതാ ജയ്‌ഷോര്‍



Author Coverstory


Comments (0)