തൃപ്പൂണിത്തുറയിൽ താരമായി സ്വതന്ത്രൻ
തൃപ്പൂണിത്തുറ: സ്വതന്ത്രനായി മത്സരിച്ച കോൺഗ്രസുകാരൻ ജോമോൻ എന്ന ആന്റണി ജോസഫിന്റെ വിജയമാണ് രാജനഗരിയുടെ തിളക്കമാർന്ന വിജയമായി മാറിയത്.തൃപ്പൂണിത്തുറ നഗരസഭ പത്തൊമ്പതാം വാർഡായ പള്ളിപ്പറമ്പ് കാവിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികളെ പിന്നിലാക്കിയാണ് 265 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചത്.കഴിഞ്ഞ ഭരണസമിതിയിൽ ഇതേ വാർഡിൽ നിന്നും ഉള്ള കോൺഗ്രസ് കൗൺസിലർ ആയിരുന്നു ജോമോന്റെ ഭാര്യ.ഈ തെരഞ്ഞെടുപ്പിൽ ജനറൽ വാർഡ് ആയതോടെ വാർഡിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ജോമോന് പരിഗണന ലഭിക്കുമെന്നത് തീർച്ചയായിരുന്നു.പക്ഷേ അവസാനം പേര് വെട്ടി യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ യുവാവിനെ നേതൃത്വം വാർഡിൽ പരിഗണിച്ചു.
ഇതിനെത്തുടർന്നാണ് വാർഡ് വികസന സമിതിയുടെ സ്വതന്ത്രസ്ഥാനാർത്ഥിയായി ജോമോൾ മത്സര രംഗത്തേക്ക് വന്നത് എല്ലാം വോട്ടർമാരും നേരിട്ട് അറിയാവുന്ന ജോമോനെ വോട്ടർമാർ വിജയിപ്പിക്കുകയും ചെയ്തു.ഒറ്റയാൻ പട്ടാളം ആയി തെരഞ്ഞെടുപ്പിനെ നേരിട്ട ജോമോൻ ഫലപ്രഖ്യാപനം വന്നതോടെ എല്ലാ വീടുകളും എത്തി നന്ദി പ്രകാശനവും നടത്തി.
Comments (0)