അഖിലേന്ത്യാ കർഷക സമരത്തിന് ഐക്യദാർഢ്യം വാനോളം...
ഭാരത് ഹ്യൂമൻ റൈറ്റ്സ് മിഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഖിലേന്ത്യ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്ത് സായാഹ്ന ധർണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ചു, പിതൃ തുല്യരായ കർഷക മക്കളെ നടുറോഡിൽ അന്തിയുറക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിച്ച് ന്യായമായ അവകാശങ്ങൾ, ഒരു മേശക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്തു അതു സൗഹാർദ പൂർണമായ അന്തരീക്ഷത്തിലൂടെ പരിഹരിക്കണമെന്നും കാർഷികവിളകൾക്ക് താങ്ങുവില നിശ്ചയിക്കണം എന്നും, കർഷകർക്ക് പലിശ രഹിത വായ്പ അനുവദിക്കണമെന്നും, കൃഷിക്ക് ആവശ്യമുള്ള ലോണുകളും മറ്റ് ധനസഹായങ്ങളും കർഷകരുടെ വീടുകളിലും കൃഷി സ്ഥലങ്ങളിലും നേരിട്ടെത്തി അവർക്ക് അടിയന്തരമായി നൽകണമെന്നും,ബാങ്ക് ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ കൃഷിക്കാരോട് മാന്യമായി പെരുമാറണമെന്നും അനാവശ്യമായിട്ടുള്ള പേപ്പറുകളും മറ്റും ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കർഷകർക്കു വേണ്ടി അടിയന്തര ഇടപെടൽ നടത്തണമെന്നും ഭാരത് ഹ്യൂമൺ റൈറ്റ്സ് മിഷൻ നാഷണൽ ചെയർമാൻ ജോൺ വർഗീസ് പുതുക്കൈ ആവശ്യപ്പെട്ടു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് മനോഹരൻ പീലിക്കോട് അധ്യക്ഷതവഹിച്ചു ജില്ലാ സെക്രട്ടറി സി എ ബിൽസെന്റ് സ്വാഗതം പറഞ്ഞു, ബി.എച്ച്.ആർ.എം നാഷണൽ വൈസ് പ്രസിഡൻറ് ഡോക്ടർ ടി എം സുരേന്ദ്രനാഥ് ധർണ ഉദ്ഘാടനം ചെയ്തു. ധർണയിൽ ഷരീഫ് ആലമ്പാടി,കെ കെ വിജയൻ, വി കെ മുഹമ്മദ് കുഞ്ഞി, അന്നമ്മ ജോസഫ്, എസ് മധു കോളി, പത്മനാഭൻ, കൃഷ്ണപ്രിയ,രവീന്ദ്രൻ മാഷ് തുടങ്ങിയ ബി എച് ആർ എം ദേശീയ സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുത്തു.
Comments (0)