പ്രാദേശിക മാധ്യമ പ്രവർത്തകരെ കണ്ടില്ലെന്ന് നടിക്കരുത്
ലോക്ക് ഡൗൺ കനത്തതോടെ എല്ലാ മേഖലകളിലും കഷ്ടനഷ്ട പ്രഖ്യാപനങ്ങളും തീരാ ദുരിത കഥകളും വന്നു തുടങ്ങിയിരിക്കയാണ്. ഒരു പക്ഷേ അടുത്ത പത്തു വർഷത്തേക്കെങ്കിലും നമ്മുടെ സാമ്പത്തിക പ്രയാസം മറികടക്കുക സാധ്യമല്ലെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. മുപ്പതിലധികം പേജുകളുമായി നമ്മുടെ ചായയോടപ്പം നാം കുടിച്ചു കൊണ്ടിരുന്ന പത്രങ്ങൾ പേജ് കൾ വെട്ടിക്കുറച്ചു കഴിഞ്ഞു. പത്ര പേജുകളിൽ 70% ത്തോളം പരസ്യമുണ്ടായിരുന്ന സ്ഥാനത്ത് 30% ആയി കുറഞ്ഞു.
മുഖ്യധാരാ പത്രങ്ങൾ ഒഴികെ ബാക്കി പത്രങ്ങളൊക്കെ വളരെ ചെറിയ സംഖ്യയാണ് ഇപ്പോൾ ശമ്പളം കൊടുക്കുന്നത്. മാസികകളുടെയും ആഴ്ചപ്പതിപ്പുകളുടെയും കാര്യം പറയാതിരിക്കുകയാണ് ഭേദം പത്രങ്ങൾക്ക് നട്ടെല്ലായി പ്രവർത്തിക്കുന്നവരാണ് പ്രാദേശിക ലേഖകർ ഇവരുടെ ഇപ്പഴത്തെ സ്ഥിതി ദയനീയമാണ്. ജില്ലകളിലെ പ്രസ്സ് ക്ലബ്ബ് നിയന്ത്രിക്കുന്നത് പത്രമുതലാളിമാർ നിയമന അംഗീകാരം നല്കിയ ജേർണലിസ്റ്റുകൾ അംഗങ്ങളായിട്ടുള്ള കെ.യു.ഡബ്ല്യ.ജെഎന്ന സംഘടന, പിന്നെ പേരിന് കെ.ജെ.യു എന്ന സംഘടന അംഗബലം നാമമാത്രം.
ഇതിനിടയിൽ കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ മാധ്യമ പ്രവർത്തകർക്ക് അരിയും മറ്റ് സാധനങ്ങsങ്ങിയ കിറ്റ് നല്ലിക്കൊണ്ട് കേരള പത്രപ്രവർത്തക അസോസിയേഷൻ എന്ന സംഘടനയുടെ നല്ല മാതൃ കാപരമായ പ്രവർത്തനം കണ്ടു. വളരെ സന്തോഷം തോന്നി. മുഖ്യധാരാ സംഘടനകൾ പ്രാദേശിക ചെറുകിട മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതിരിക്കുമ്പോൾ ചെറുകിട പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് കെട്ടുറപ്പുള്ള ഒരു സംഘടനയുടെ ആവശ്യമുണ്ട്. ക്ഷേമനിധിയും പെൻഷനും ജോലി സുരക്ഷിതത്വവും അപകട ഇൻഷൂറൻസും അവകാശങ്ങളാക്കി ഭരണാധികാരികളെ അറിയിക്കാൻ നല്ല ഒരു സംഘടനക്ക് കഴിയും.
കേരള പത്രപ്രവർത്തക അസോസിയേഷന് ചെറുകിട പത്രപ്രവർത്തകരുടെ വിശ്വാസമാർജിച്ച് പത്രങ്ങളുടെ നട്ടെല്ലായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയും എന്നാൽ പാർശ്വവൽക്കരിക്കപ്പെട്ടവരുമായ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ശബ്ദമാവാൻ കഴിയട്ടെ.
Comments (0)