കിണറിൽ വീണ ആളെ രക്ഷിച്ചു..
ചാലക്കുടി: കൊരട്ടി ലത്തീൻ പള്ളിയുടെ പുറകിൽ അശോകൻ ചിറ്റേക്കര എന്ന ആളുടെ കിണർ പാറ പൊട്ടിച്ച് കരക്ക് കയറ്റുന്ന ജോലിക്കിടയിൽ ഹോളോ ബ്രിക്സ് കൊണ്ട് നിർമ്മിച്ച തുടി കാൽ ഇടിഞ്ഞു കിണറ്റിൽ വീണ് കിണറിനകത്തു ജോലി ചെയ്തുകൊണ്ടിരുന്ന കാഞ്ഞിരപ്പള്ളി മുനിപ്പാറ സ്വദേശി ബേബി (66) എന്ന ആൾക്ക് സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് എത്തിയ ചാലക്കുടി ഫയർഫോഴ്സ് സേന അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി ഫയർ ഓഫീസർ സുജിത്ത് കിണറ്റിലിറങ്ങി നാട്ടുകാരുടെ സഹായത്തോടെ ബേബിയെ കരയ്ക്ക് കയറ്റി ചാലക്കുടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു സ്റ്റേഷൻ ഓഫീസർ സി ഒ ജോയ് ആണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് ബേബിയുടെ ജീവൻ രക്ഷിക്കാൻ പ്രവർത്തനം നടത്തിയത്.
Comments (0)