രണ്ട് കിലോ കഞ്ചാവുമായി കൊച്ചിയില്‍ യുവാക്കള്‍ പിടിയില്‍; നഗരത്തിന്റെ ഹൃദയഭാഗത്ത് ലഹരി കച്ചവടം
കൊച്ചിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി, പട്ടാളം റോഡ്, സൗത്ത് താമരപ്പറമ്ബ്, ഹൗസ് നമ്ബര്‍ 11/220 ല്‍ മനൂഫ്ഖാന്‍( 32), വാത്തുരുത്തി, കളരിക്കല്‍ വീട്ടില്‍, കെ കെ സിറാജുദീന്‍(44) എന്നിവരാണ് എറണാകുളം സൗത്ത് ഗേള്‍സ് ഹൈസ്‌ക്കൂളിനു സമീപത്തുള്ള വാടക വീട്ടില്‍ നിന്നും പോലീസിന്റെ പിടിയിലായത്. ഇരുവരും തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ നിന്നും നേരിട്ട് കുറഞ്ഞ വിലയ്ക്ക് ലഹരി വസ്തുക്കള്‍ വാങ്ങി ഉയര്‍ന്ന വിലയ്ക്ക് യുവാക്കള്‍ക്ക് വില്‍പ്പന നടത്തി വരികയായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി.
തമിഴ് നാട്ടിലെ ബന്ധങ്ങളു പയോഗിച്ച് സിറാജുദീനാണ് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കേരളത്തില്‍ എത്തിച്ചിരുന്നത്.
മുന്‍പ് ദിണ്ഡിഗലിലെ മേട്ടൂരില്‍ താമസിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ചെമ്ബട്ടി പോലീസ് സ്റ്റേഷനില്‍ നിലവില്‍ സിറാജുദ്ദീന്റെ പേരില്‍ കേസുണ്ട്. വാടക വീടു കേന്ദ്രീകരിച്ച് മെസ്സ് നടത്തിയിരുന്ന ഇവര്‍ ഇതിന്റെ മറവിലാണ് നഗരത്തിന്റെ ഹൃദയഭാഗത്ത് ലഹരി കച്ചവടം നടത്തി വന്നിരുന്നതെന്നും പോലിസ് വ്യക്തമാക്കി.
കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജു വിന് ലഭിച്ച രഹസ്യവിവരത്തില്‍ ഡെപ്യുട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോങ്കറെയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് അസി.കമ്മീഷണര്‍ കെ എ തോമസ്, കടവന്ത്ര ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷ്, ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, സെന്‍ട്രല്‍ എസ് ഐ സിസില്‍ ക്രിസ്റ്റി രാജ്, എഎസ് ഐ. സന്തോഷ്, ഗോപി, സീനിയര്‍ സിപിഒ റെജി, സിപിഒ മധു, ഡാന്‍സാഫിലെ പോലിസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



Author Coverstory


Comments (0)