മലിനജലം ജലേസ്രാതസ്സുകളിലേക്ക്; കാരറ്റ് കഴുകുന്ന യന്ത്രങ്ങള്‍ സീല്‍വെച്ചു
ഗൂഡല്ലൂര്‍: കാരറ്റ് കഴുകുന്നവര്‍ വെള്ളം മലിനപ്പെടുത്തുന്നതായി ഉയര്‍ന്ന പരാതിയെത്തുടര്‍ന്ന് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി.കുന്നൂര്, കോത്തഗിരി, ഊട്ടി, കേത്തി, പാലട, മുത്തോര ഭാഗങ്ങളില്‍ ധാരാളം കര്‍ഷകരാണ് കാരറ്റ് കഴുകുന്ന യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. കാരറ്റ് കഴുകുന്നവെള്ളവും ചളിയും സമീപത്തെ തോടുകളിലും ജലേസ്രാതസ്സുകളിലേക്കും ഒഴുകിയെത്തി ശുദ്ധജലം മലിനമാവുന്നതായി പരാതി ഉയര്‍ന്നിരുന്നു.ഇതേത്തുടര്‍ന്നാണ് റവന്യൂ അധികൃതര്‍ പരിശോധന നടത്തിയത്.കുന്നൂരിനു സമീപം രണ്ടു യന്ത്രങ്ങള്‍ സീല്‍ചെയ്തു.അതേസമയം, അധികൃതരുടെ മുന്നറിയിപ്പില്ലാത്ത നടപടി പച്ചക്കറി കര്‍ഷകരെ പ്രയാസത്തിലാക്കി. കാരറ്റ് കഴുകി മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായതായി കര്‍ഷകര്‍ പരാതിപ്പെട്ടു.
Comments (0)