അട്ടപ്പാടി ആദിവാസി ഭൂമികൾ കയ്യടക്കി വാര്യർ ഫൗണ്ടേഷൻ

അട്ടപ്പാടി ആദിവാസി ഭൂമികൾ കയ്യടക്കി വാര്യർ ഫൗണ്ടേഷൻ

പശ്ചിമഘട്ട മലനിരകളിൽ അട്ടപ്പാടി ആദിവാസികളുടെ ഭൂമികൾ ഒന്നൊന്നായി വിവിധ പദ്ധതികളുടെ പേരിൽ കയ്യടക്കി വാര്യർ ഫൗണ്ടേഷൻ അനധികൃതമായി വൻകിട കെട്ടിടങ്ങളും അവയുടെ മേൽ അധീശത്വം സ്ഥാപിക്കാനായി ക്ഷേത്ര നിർമ്മിതികളും പ്രതിമകളും സ്ഥാപിച്ച് കയ്യടക്കുന്നതിന് തദ്ദേശഭരണ വകുപ്പും ഒത്താശ ചെയ്യുന്നു.ഷോളയൂരിൽ പണികഴിപ്പിച്ചിട്ടുള്ള ബഹുനില കെട്ടിടങ്ങൾ സിനിമക്കാർക്കായ് ഷൂട്ടിംഗിനും താമസത്തിനും നൽകി കോടികൾ സമ്പാദിക്കുന്നു സംഭാവനയെന്ന പേരിലാണ് താമസ ചിലവ് വാങ്ങുന്നത് എന്നതിനാൽ പഞ്ചായത്തിന് ലഭിക്കേണ്ടതായ നികുതിയും അപഹരിക്കപ്പെടുന്നു., ആദിവാസി കുട്ടികളുടെ സാസ്കാരിക ഉന്നമനത്തിനായ് പണി തതെന്ന് അവകാശപ്പെട്ട കെട്ടിടത്തിൽ ഒരു ആദിവാസി കുട്ടിക്ക് പോലും പ്രവേശനമില്ല, ആദിവാസി കളുടെ പ്രതിഷേധം ഒഴിവാക്കാൻ വലിയ ക്ഷേത്ര മാതൃകകൾ നിർമിച്ചിരിക്കയാണ്, വന ഭൂമിയിൽ ഇവർ നിർമിച്ചിരിക്കുന്ന റിസോർട്ടുകൾ, ഒന്നും തന്നെ നിയമ വിധേയമല്ല, 'വനത്തിലെ വന്യമൃഗങ്ങൾക്ക് വെള്ളംകുടിക്കാനായ് ഉണ്ടായിരുന്ന സ്വഭാവിക നീർച്ചാലുകൾ നികത്തി കിണറുകൾ പണിഞ്ഞ് മതിൽ കെട്ടിയിട്ടും വനപാലകർ ഇതൊന്നും കാര്യമാക്കുന്നില്ല, ആദിവാസി അടുക്കളയിൽ തീ പുകക്കാൻ ചുള്ളി ഒടിക്കുന്നവരെ അറസ്റ്റ് ചെയ്ത് കള്ളക്കേസുകൾ ചുമത്തി ജയിലിൽ അടക്കുന്ന വനം വകുപ്പ് ഇതൊന്നും കാണുന്നില്ല, അഗളി മേഖലയിൽ രണ്ട് സ്ഥലത്ത് വാര്യർ, ഫൗണ്ടേഷൻ ഭൂമികൾ കയ്യടക്കി കഴിഞ്ഞു. ഒരു വിരോധാഭാസം എന്ന് വേണമെങ്കിൽ പറയാം ഇവർക്ക് വേണ്ട സംരക്ഷണവും ഒത്താശയും നൽകി സംരക്ഷിക്കാൻ ഏറ്റവും മുന്നിൽ നിൽക്കുന്നത് ആദിവാസി ക്ഷേമത്തിന് വേണ്ടി സമരം നടത്തുന്ന അഭിനവ സംരക്ഷകരാണെന്നുള്ളതാണ് യഥാർത്ഥത്തിൽ ഇവരാണ് ആദിവാസികളെ ചതിച്ച് വാര്യർ ഫൗണ്ടേഷനെപ്പോലുള്ളവരെ സംരക്ഷിക്കുന്നതെന്ന് ആദിവാസികളിലെ ഒരു വിഭാഗത്തിന് മനസിലായി കഴിഞ്ഞു., ഈ സംരക്ഷകരുടെ വരുമാനം അട്ടപ്പാടിയിലെ വിവിധ NGO കളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ സമ്പാദിക്കുക എന്നതാണ്, ഇതിനായ് ഇവർ ചിലപ്പോൾ, RSS ആയും മാവോയിസ്റ്റായും, മറ്റു ചിലപ്പോൾ CPM ആയും അവതരിക്കും, കേരള തമിഴ്നാട് അതിർത്തിയിൽ ഉള്ള മാവോയിസ്റ്റ് സംഘടനകൾക്കും അവരെ സംരക്ഷിക്കുന്ന ചില പെന്തകോസ്ത് മത സംഘടകളുടെയും പ്രവർത്തനങ്ങളെ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നതായ് അറിയുന്നു., ഝാർഖണ്ട് ,ആ ഡ്ര, ബീഹാർ മുതലായ മാവോയിസ്റ്റ് മേഖലകളിൽ നിന്നുള്ളവരുടെ കർഷക കൂട്ടായ്മയുടെ 'യോഗങ്ങൾ ഷോളയൂർ കേന്ദ്രമാക്കി നടന്നതു സംബന്ധിച്ച് NIA വിവരങ്ങൾ ശേഖരിച്ചതായും അറിയുന്നു. പിണറായി സർക്കാരിന് തലവേദനയായ് നിൽക്കുന്ന മാവോയിസ്റ്റ് പ്രവർത്തനങ്ങൾ അട്ടപ്പാടി കേ ന്ദ്രീകരിച്ച് നടക്കുന്നത് അഭിനവ ആദിവാസി നേതാക്കന്മാരാലൂടെയാണെന്ന് വിവരം. ലഭിച്ചതായി അറിയുന്നു., വാര്യർ ഫൗണ്ടേഷനിൽ താമസിച്ചവരെയും, അവിടത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നവരുടെയും വിവരങ്ങൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്, വാര്യർ ഫൗണ്ടേഷൻ്റെ തായ് മുംബെയിൽഉണ്ടെന്ന് പറയപ്പെടുന്ന കസ്റ്റംസ് ക്ലിയറൻസ് സ്ഥാപനത്തിലൂടെ കേരളത്തിലേക്ക് നടന്ന എല്ലാ ഇടപാടുകളും സംശയങ്ങൾക്ക് ഇട നൽകുന്നതായും ഏജൻസികൾ അന്വേഷിക്കന്നതായി പറയപ്പെടുന്നു., എന്തായാലും വാര്യർ ഫൗണ്ടേഷൻ പരിസ്ഥിതിക ലംഘനം നടത്തി അനധികൃതമായ് അട്ടപ്പാടിയിൽപണിത എല്ലാ കെട്ടിടങ്ങളും, കൊച്ചിയിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉന്നത നീതിപീഠങ്ങൾ തയ്യാറായതുപോലെ ,ഇവയും പൊളിച്ചുനീക്കി, ആദിവാസികളുടെ ഭൂമി തിരിച്ചുപിടിക്കണമെന്ന്, ആദിവാസി സംരക്ഷണ സമിതി കേന്ദ്ര സർക്കാരിന് പരാതി നൽകിയിരിക്കയാണ്.

- രവീന്ദ്രൻ കവർസ്റ്റോറി