സംസ്‌കാരങ്ങളുടെ വൈജാത്യങ്ങളിലൂടെയുള്ള ആശ്ലേഷണമാവണം പാരമ്പര്യം : പി.സുരേന്ദ്രന്‍

സംസ്‌കാരങ്ങളുടെ വൈജാത്യങ്ങളിലൂടെയുള്ള ആശ്ലേഷണമാവണം പാരമ്പര്യം : പി.സുരേന്ദ്രന്‍

സംസ്‌കാരങ്ങളുടെ വൈജാത്യങ്ങളിലൂടെയുള്ള ആശ്ലേഷണമാവണം പാരമ്പര്യം, സംഘര്‍ഷങ്ങളിലൂടെയുള്ളതാവരുത്" - പി.സുരേന്ദ്രന്‍. ബാലഗോകുലം 44-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി 'പൈതൃകം-ചരിത്രം-വിദ്യാഭ്യാസം' എന്ന വിഷയത്തില്‍ സെമിനാര്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ശരികളെ മാത്രം മുറുകെ പിടിക്കാതെ മറ്റുള്ളവരുടെ ശരികളെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയണം.  ചോര്‍ത്തിക്കളയാനാവാത്ത പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ, നിര്‍ഭാഗ്യവശാല്‍ അതിനൊരു തുടര്‍ച്ചയില്ലെന്നതാണ് വാസ്തവമെന്ന് വിഷയാവതരണം നടത്തവെ പ്രൊഫ.എം.വി.നടേശന്‍ പറഞ്ഞു. ചരിത്രപഠനം കാലങ്ങളായി പടയോട്ടങ്ങളെ കുറിച്ച് സംസാരിക്കുകയും ദേശീയതയുടെ പാരമ്പര്യത്തെ തമസ്‌കരിക്കുകയും ചെയ്യുകയാണ്. വിവിധ വിദ്യാഭ്യാസ കമ്മീഷനുകള്‍ ദേശീയതയിലൂന്നിയ പാഠ്യപദ്ധതിയെന്ന ആശയം മുന്നോട്ട് വച്ചെങ്കിലും അവഗണിക്കപ്പെട്ടതായും പ്രൊഫ.നടേശന്‍ കൂട്ടിച്ചേര്‍ത്തു.വ്യത്യസ്തമായ സംസ്‌കാരകത്തെ ഉള്‍ക്കൊള്ളുകയാവണം പാരമ്പര്യമെന്ന് സെമിനാറില്‍ സംസാരിച്ച പ്രൊഫ. പി.വി.കൃഷ്ണന്‍ നായര്‍. ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിന് മൂല്യശോഷണം വന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സെമിനാറില്‍ കെ.കെ.നായര്‍ അധ്ക്ഷം വഹിച്ചു. അഡ്വ. ബി.ഗോപാലകൃഷ്ണന്‍, സുരേഷ് ബാബു പേരാമംഗലം, വി.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.