സാമ്പത്തിക തട്ടിപ്പിനെതിരെ മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നില്ല എന്ന് പരാതി
കൊച്ചി: മാധ്യമ സ്ഥാപനത്തിൽ ഉയർന്ന ശമ്പളവും, മറ്റ് അനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത്, ഓഫീസാവശ്യത്തിനായ് പരാതിക്കാരുടെ ക്രെഡിറ്റ് കാർഡും. സ്വർണ ഉരുപ്പടികളും കൈക്കലാക്കിയതിന് ശേഷം അത് തിരിച്ച് കൊടുക്കുകയോ, ജോലി ചെയ്ത ശമ്പളമോ ന ൽ കി യില്ലെന്നുമാണ് പരാതി, കഴിഞ്ഞമാസം 20-ാം തീയതി പരാതി നൽകിയെങ്കിലും പരാതിക്കാരെ പല പ്രാവശ്യം സ്റ്റേഷനിൽ വീളിച്, ബുദ്ധിമുട്ടിക്കുകയല്ലാതെ പോലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള ആരോപണ വിധേയയുടെ ഓഫിസിലോവീട്ടിലോ പോലീസ് അന്വേഷണം നടത്തുകയോ അവരെ ചോദ്യം ചെയ്യുകയോ ചെയ്യാതെ പോലീസ് പരാതിക്കാരിയെ പരിഹസിക്കുകയാണെന്ന്, പരാതിക്കാരി പറയുന്നു., കൊല്ലം സ്വദേശി ചിത്ര എന്ന മധ്യവയസ്ക, ഉമ കൃഷ്ണനെന്ന പേരിലാണ് എറണാകുളത്ത് കേരള പ്രണാമം എന്ന പേരിൽ പത്രമോഫീസ് നടത്തി തട്ടിപ്പുകൾ നടത്തുന്നത് ഈ പത്രത്തിന് രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പർ അതോറിറ്റിയുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിട്ടും ഇല്ലാത്ത പത്രത്തിൻ്റെ പേരിൽ മുഖ്യമന്ത്രി സന്നിഹിതമാകുന്ന വേദിയിൽ പോലും കയറിയിരുന്നിട്ടും രഹസ്യാന്വേഷണ വിഭാഗത്തിന് പോലും കണ്ട് പിടിക്കാൻ സാധിച്ചില്ല എന്നത് ഗുരുതരമായ വീഴ്ചയാണ് പത്ര നടത്തിപ്പിൻ്റെ പേരിൽ പാലക്കാട് മണ്ണാർക്കാട് കോടതികളിൽ ക്രിമിനൽ കേസുകൾ ഉള്ളതായും ക്രിമിനൽ ,സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരെ കുറിച്ച് വ്യക്തമായ തെളിവുകളോടെ പാലാരിവട്ടം പോലീസിന് പരാതി നൽകിയിട്ടും വളരെ ലാഘവത്തോടെയാണ് പോലീസിൻ്റെ സമീപനം, പത്രത്തിൻ്റെ ഉടമസ്ഥനെന്ന രാജേന്ദ്രനെയാളെ കുറിച്ചും പരാതിയിൽ പറയുന്നുണ്ട് ഒരു സ്ത്രീ, തനിക്ക് നേരിടേണ്ടി വന്ന പരാതിയുമായ് ഒരു മാസത്തോളം സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും അതിന് തക്കതായ നടപടികൾ സ്വീകരിക്കാതിരിക്കുന്നതിനാൽ ആത്മാഹുതി ചെയ്താലെ നിയമം നടപ്പാക്കുന്നുണ്ടെങ്കിൽ അത് നടത്താനും തയ്യാറാണെന്നും അതിലേക്കുള്ള വഴി തുറക്കരുതെന്നും പരാതിക്കാരി പറയുന്നു.
Comments (0)