ഇന്ത്യന്‍ നാവിക സേനയ്ക്കായി യുദ്ധക്കപ്പലുകള്‍; നിര്‍മ്മാണത്തിന് സന്നദ്ധത അറിയിച്ച്‌ കൊച്ചി കപ്പല്‍ശാല

ഇന്ത്യന്‍ നാവിക സേനയ്ക്കായി യുദ്ധക്കപ്പലുകള്‍; നിര്‍മ്മാണത്തിന് സന്നദ്ധത അറിയിച്ച്‌ കൊച്ചി കപ്പല്‍ശാല

കൊച്ചി: ഇന്ത്യന്‍ നാവിക സേനയ്ക്ക് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിച്ച്‌ നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ കൊച്ചി കപ്പല്‍ശാല. ഇത് സംബന്ധിച്ച കരാര്‍ കൊച്ചി കപ്പല്‍ശാല നാവിക സേനയ്ക്ക് സമര്‍പ്പിച്ചു. അടുത്ത തലമുറയില്‍പ്പെട്ട ആറു മിസൈല്‍ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനായുള്ള 10,000 കോടി രൂപയുടെ കരാറാണ് കപ്പല്‍ശാല സമര്‍പ്പിച്ചിരിക്കുന്നത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച ശേഷം മാത്രമെ ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകൂ.

നാവിക സേനയ്ക്കായി യുദ്ധ കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ലഭ്യമായാല്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് വന്‍ കുതിപ്പാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നേരത്തെ രാജ്യത്തെ ഏറ്റവും വലിയ രണ്ടു ടാങ്കറുകള്‍ സൈന്യത്തിന് കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച്‌ നല്‍കിയിട്ടുണ്ട്.

രാജ്യത്തെ ആദ്യ തദ്ദേശീയ വിമാന വാഹിനി കപ്പലിന്റെ നിര്‍മ്മാണം കൊച്ചി കപ്പല്‍ ശാലയില്‍ പുരോഗമിക്കുകയാണ്.

ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കമ്ബനികളില്‍ നിന്നുള്ള നിര്‍മ്മാണ കരാറുകള്‍ കൊച്ചി കപ്പല്‍നിര്‍മ്മാണശാലയെ തേടിയെത്തിയിട്ടുണ്ട്.