ഹൈക്കോടതിയിൽ ക്വാഷ് ചെയ്ത കേസിലെ പേരുകാരനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി, കുണ്ടറ പോലീസ്,
കൊല്ലം: 2014 -ൽ കൊല്ലം കുണ്ടറ പോലിസ് സ്റ്റേഷൻ പരിധിയിൽ രണ്ട് പേർ തമ്മിലുണ്ടായ നിസാര അടിപിടി സംഭവത്തിൽ സി.ജെ.എം, കോടതി കേസെടുത്തു എങ്കിലും സുഹൃത്തുക്കളായ ഇവരുടെ അപേക്ഷ പ്രകാരം ഹൈക്കോടതിയിൽ ഈ കേസ് ക്വാഷ് ചെയ്യുകയും ഇവരുടെ സൗഹൃദം തുടരുകയും ചെയ്യുന്നുണ്ടെങ്കിലും, കോടതിയിൽ നിന്നുള ഉത്തരവ് കൃത്യമായ രീതിയിൽ മറ്റു ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യാതെ അത് ലോംഗ് പെൻ്റിംഗ് വാറൻ്റ് കാറ്റഗറിയിലേക്ക് എത്തിപ്പെട്ടതിനെ തുടർന്ന്, പ്രതിസ്ഥാനം ആരോപിക്കപ്പെട്ട പള്ളിമൺ വില്ലേജിലെ പുളിയില ചേരി കുഞ്ഞു രവി മകൻ പ്രിൻസിനെ ഞായറാഴ്ച രാവിലെ അംബരീഷും സംഘവും പ്രിൻസിൻ്റെ വീട്ടിൽ തൊണ്ണൂറ് വയസായ പിതാവും പ്രായമായ മാതാവും കുടുംബവും ചേർന്ന് നടത്തി കൊണ്ടിരുന്ന ഒരു കുടുംബ ചടങ്ങിലേക്ക് ഇരച്ച് കയറി മർദ്ദിച്ച് വലിച്ചിഴച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ട് പോയി, ഹൃദയാഘാത ചികിത്സക്ക് വിധേയമായിട്ടുള്ള മാതാപിതാക്കളുടെ മുൻപിൽ നിന്ന് വലിച്ചിഴച്ച് ജിപ്പിൽ കയറ്റി കൊണ്ടു് പോകുമ്പോൾ കാര്യം തിരക്കിയവരോടു് പോലീസ് എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞിരുന്നില്ല സ്റ്റേഷനിൽ ചെന്നപ്പോൾ ആണ് ചില കോടതി ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നടപടിയാണ് അംബരീഷും സംഘവും നടത്തിയ ഈ അക്രമത്തിന് കാരണമെന്ന് മനസിലായത്, തൻ്റെ നിരപരാധിത്വവും, പ്രസ്തുത കേസ്ക്വാഷ് ചെയ്ത രേഖയും പ്രിൻസിൻ്റെ വക്കിൽ അംബരി ഷിനെ കൊണ്ട് കാണിച്ചപ്പോൾ അത് മടക്കി പോക്കറ്റിലിട്ട് ഓധ്യോ ദിക ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രാത്രി വൈകി വരെ ഈ ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ നിന്ന് മുങ്ങി നിൽക്കുകയായിരുന്നു.എന്നാൽ ഇക്കാര്യം വക്കീലും പൊതു പ്രവർത്തകരും കാര്യങ്ങളുടെ ഗൗരവവും സത്യാവസ്ഥയും കൃത്യമായി സ്റ്റേഷൻ പരമാധികാരിയായ സർക്കിൾ ഇൻസ്പെക്ടറെ അറിയിച്ചു കൊണ്ടിരുന്നെങ്കിലും അംബരിക്ഷിൻ്റെ വീരശൂരപരാക്രമങ്ങളെ വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കയായിരുന്നു. ഒടുവിൽ പാർട്ടിയുടെ മുകളിൽ നിന്നുള്ള അന്വേഷണത്തേ തുടർന്ന് രാത്രി വൈകിചാർജുണ്ടായിരുന്ന മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ട മജിസ്ട്രേറ്റ് പ്രിൻസിനെ യാതൊരു ഉപാധിയുമില്ലാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. അധികാരത്തിൻ്റെ മത്ത് തലക്ക് പിടിച്ച അംബരീക്ഷി നേ പോലുള്ള ചില ഉദ്യോഗസ്ഥർ കാണിക്കുന്ന മനുഷ്യത്തമില്ലാത്ത ക്രൂരതകളാണ് പിണറായി സർക്കാരിനെ പൊതു ജനമധ്യത്തിൽ അവമതിപ്പ് ഉണ്ടാക്കുന്നത്, അതിരാവിലെ ഹൃദയാഘാതരോഗികളായ വൃദ്ധരായ മാതാപിതാക്കളുടെ മുൻപിൽ നിന്ന് ഒരു മകനെ അതും കുടുംബത്തിൽ ഒരു ചടങ്ങു നടക്കുന്നതിനിടെ സംഘമായി വന്ന് വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊണ്ടു പോകുമ്പോൾ അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ജോലിയിൽ അലംഭാവവും അശ്രദ്ധയും കാണിച്ച കോടതിയിലെ ചില ഉദ്യോഗസ്ഥരും, അംബരീക്ഷ് എന്ന് വിവേകമില്ലാത്ത ഉദ്യോഗസ്ഥനും നഷ്ടമൊന്നും സംഭവിക്കില്ല, ഒടുവിൽ കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോഴെങ്കിലും ഒരു സോറി പറഞ് പ്രിൻസിനെവിടാമായിരുന്നിട്ടും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി നടന്നത് മേലുദ്യോഗസ്ഥർ അന്വേഷിച്ച് നടപടിയെടുത്ത് കേരള പോലീസിലെ ഇത്തരം പുഴുക്കുത്തുകൾക്കെതിരെ ഉത്തരവാദപ്പെട്ടവർ, നടപടി എടുക്കേണ്ടതാണ്, ഈ ഉദ്യോഗസ്ഥൻ്റെ പ്രധാന വിനോദം ചുമട്ട് തൊഴിലാളികളെയും, സാധാരണ ഓട്ടോ തൊഴിലാളികളെയും വഴിയിൽ കാണുമ്പോൾ ഉച്ചത്തിൽ അസഭ്യം പറഞ്ഞ് അപമാനിക്കലാണെന്നാണ് നാട്ടുകാർ പറയുന്നത്, ആർ എസ്, എസ്, കാര്യാലയത്തിൽ നിന്നാണ് ഇയാൾക്ക് ശമ്പളം നൽകുന്നതെന്നും, ചുവപ്പ് കണ്ട കാളയേ പോലെ പാവപ്പെട്ട തൊഴിലാളികൾക്ക് നേരെ അക്രമവും ആക്ഷേപവും ചൊരിഞ്ഞ് നടക്കുന്ന ഇയാൾക്കെതിരെ നടപടിയെടുക്കണന്നൊവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജി.പിക്കും, പ്രിൻസും കുടുംബവും പരാതികൾ നൽകിയിരിക്കയാണ്.



Editor CoverStory


Comments (0)