പൂരം തകർക്കാനുള്ള രഹസ്യയോഗം കൂടിയവരുടെ ടവർ ലൊക്കേഷനും തൃശൂർ രാമവർമപുരത്തുള്ള കേരള പോലീസ് അക്കാഡമിയിലെ സി.സി.ടി.വി ഫൂട്ടേജും ബഹു.കേരളാ ഹൈക്കോടതി വിളിച്ചു വരുത്തുമോ? കാത്തിരിക്കാം.
കൊച്ചി:ഇവിടെ അധികാരത്തിൽ ഇരിക്കുന്നവർക്ക് എന്തു നിയമവിരുദ്ധകാര്യവും ചെയ്യാം. അവർ നിയമത്തിന് അതീതരാണ്. നിയമം അനുസരിക്കുന്നവർ സാധുക്കൾ മാത്രം. രാഷ്ട്രീയ ഭരണാധികാരികൾ, അവരോടൊപ്പം എപ്പോഴും ചേർന്നു നിൽക്കുന്ന അഴിമതിക്കാരായ ബ്യൂറോക്രാറ്റുകൾക്കൊപ്പം വളരെ ഹ്യുങ്കോടെ കാണിക്കുന്ന ഇത്തരം തെറ്റുകൾ, അവരുടെ പാർട്ടിയിലെ വിശ്വസ്ത അനുയായികളെ കൊണ്ടു് വന്നു എല്ലാ ദിവസങ്ങളിലേയും: വൈകുന്നേരത്തെ ചർച്ചകളിൽ ഇരുന്നു എപ്പോഴും
ന്യായീകരിക്കുന്നു. ജനം നിവർത്തിയില്ലാതെയും പ്രതികരണശേഷിയില്ലാതെയും ഇതെല്ലാം കേൾക്കുന്നു. എല്ലാ ജുഡീഷ്യറി ഉദ്യോഗസ്ഥരും നവീൻ അറോറയും ഡൽഹി ഹൈക്കോടതിയും എന്ന കേസ്സിലെ വിധിന്യായത്തിൽ പറയുന്നതു പോലെ യഥാസമയവും യഥാവിധവും നിയമവാഴ്ച ഉറപ്പാക്കുന്നുണ്ടോ? ഇതൊക്കെ കാണുന്ന നല്ല യുവാക്കൾ, നല്ല നാടുകൾ കണ്ടു പിടിച്ചു നമ്മുടെ നാടു വിടുന്നു. അവർ പിന്നീടു് അവിടെ സ്ഥിരതാമസവുമാക്കുന്നു. ഈ നാടു ഗുണ്ടാമുക്തമായി, എന്നു ശരിപക്ഷത്താകും? ????????
Comments (0)