കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ പരിശോധന
കരിപ്പൂര്‍: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ സി.ബി.ഐ പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പരിശോധന നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ചിരുന്നു. കൂടാതെ നിരന്തരം സ്വര്‍ണം കടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ സി.ബി.ഐ സംഘം മിന്നല്‍ പരിശോധന ആരംഭിച്ചത്.
Comments (0)