ഡി.ജി.പി പോലിസിനെ അഴിച്ചുവിടൂ; കൊറോണയെ തടയൂ

ഡി.ജി.പി പോലിസിനെ അഴിച്ചുവിടൂ; കൊറോണയെ തടയൂ

അജിതാ ജയ് ഷോർ


കേരളത്തിലെ ജനങ്ങൾ ഒന്നോടെ ആവശ്യപ്പെടുന്നത് പോലിസിനെ കൊറൊണയുദ്ധമുഖത്തെക്ക് വിടു അവർക്ക് മാത്രമേ അത് തടയാൻ കഴിയൂ എന്ന് അനുഭവത്തിന്റെ വെളിച്ചത്തിലാണവർ അപേക്ഷിക്കുന്നത്. ജനങ്ങൾക്ക് മനസിലായി ആറു മണിയുടെ തളളലുകൾക്കും ബിബിസി പോലുള്ള മാധ്യമങളിൽ കൂടി പെയ്ഡ് വാർത്തകളിൽ നടത്തിയും കോവിഡ് പോയി ഞങ്ങൾ പിടിച്ചുകെട്ടി എന്ന് പറഞ്ഞത് റോഡും കടന്ന് വാതിൽ പടി കടന്ന് എന്റെ വീട്ടിൽ കയറി എന്നേക്കും കീഴടക്കി എന്ന ഭയാനക സത്യം നമ്മൾ ഓരോരുത്തരും ദൈനം ദിനം കണ്ടു കൊണ്ടിരിക്കുന്നു.

കോവിഡ് എന്ന മഹാമാരി ചൈനയിൽ താണ്ഡവം തുടങ്ങിയപ്പോൾ തന്നെ ലോകത്തിലെ ഉപഭോക്തൃ കമ്പോളങ്ങളിൽ ഒന്നായ ദൈവത്തിന്റെ നാട്ടിലേക്കിത് പറന്നിറങ്ങാൻ ഏതാനും മണിക്കുറുകൾ മാത്രം മതിയാവുമെന്ന സത്യം നാമെല്ലാം മനസിലാക്കിയിരുന്നു. ജനുവരി 30,31 തീയതികളിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. അടുത്തത് ഫെബ്രുവരി 1,3 തിയതികളിലായിരുന്നു അടുത്ത റിപ്പോർട്ടിങ്ങ്. ശേഷമുള്ളത് ആകട്ടെ മാർച്ച് 13 നും. ഈ നീണ്ട ഒരു മാസ കാലയളവ് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നത് കേരള പോലീസിന്റെ പൂർണമായ ഇടപെടലുകളും പോലിസ് നടപടികളും, ഒന്നു കൊണ്ടു മാത്രമാണ്. അവർ രാപകൽ ഗ്രാമങ്ങളും നഗരങ്ങളും വനമേഖലകളും ഒരേ സമയം പ്രതിരോധിച്ചു. ജനങ്ങളെയല്ല കോവിഡിനെ. അതിനിടയിൽ ചില മാന്യൻ മാർക്ക് ചൂരൽ കഷായങ്ങളും ഏത്തമിടലുകളും വേണ്ടിവന്നത് അനിവാര്യമായിരുന്നു.

ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കേണ്ടത് കൊറൊണക്കെതിരെയുള്ള യുദ്ധഭൂമിയിൽ, ഗർഭിണികളായവരും, മുലയൂട്ടുന്ന അമ്മമാരുമടങ്ങുന്ന വനിതാ പോലിസുകാർ ഉണ്ടായിരുന്നു. ദിവസങ്ങളോളം മഴയും വെയിലും കൊണ്ട് നടുറോഡിൽ കഴിഞ്ഞിരുന്ന യുവാക്കളും യുവതികളുമായ സായുധ സേനയിലെ അംഗങ്ങളുണ്ടായിരുന്നു.ഇവരുടെയെല്ലാം പ്രയത്‌നങ്ങൾ വെറുതെ വൃഥാവിലായി പോയി എന്നതാണ് ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന സ്ഥിതിവിശേഷങൾ കാണുമ്പോൾ ബോധ്യപ്പെട്ന്നത്. ജനമൈത്രി പോലിസുകാർ ചെയ്ത സേവനങ്ങൾ അതീവ മഹത്വരമായിരുന്നു. ഭക്ഷണമില്ലാത്തവർക്കും സ്ഥിരമായ് രോഗാതുരരായി മരുന്നിനെ ആശ്രയിച്ച് കഴിയുന്നവർക്കും അത് എത്തിച്ചു കൊടുത്തത് കിലോമീറ്ററോളം കാടുകളിലൂടെ നടന്നു പോയിട്ടു പോലുമായിരുന്നു. വനിതാ പോലീസുകാർ പോലും ഇത്തരം സേവനങ്ങളിൽ സ്വന്തം ജീവൻ പണയപ്പെടുത്തിയാണിത് ചെയതിരുന്നത് കാരണം ഈ യുദ്ധത്തിൽ ഒരു ഭാഗത്ത് പോലീസും മറുഭാഗത്ത് മഹാമാരിയും. പോലീസിന് ആ യുദ്ധത്തിൽ ജയിച്ചേ തീരു അവർ അത് വിജയിപ്പിച്ചു അതാണ് നീണ്ട ഒരു മാസക്കാലം കൊറൊണ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നതും അതിൽ സംശയം വേണ്ട പോലീസ് പിൻവാങ്ങിയതോടെ കൊറൊണ വൈറസ് അതിന്റെ ജോലി ആരംഭിച്ചു,

ഇപ്പോൾ പലരും മാസ്‌ക് ധരിക്കുന്നത് താടിയിലാണ്. ഇരുചക്രവാഹനക്കാർ പോലീസിനെ സമാധാനിപ്പിക്കാൻ ഹെൽമറ്റ് വക്കുന്നത് പോലെ, ടീച്ചറമ്മയും മുഖ്യമന്ത്രിയും പറയുന്നത് ബിബിസി പറയുന്നു. അവർ പറയുന്നത് ശരിയാണെന്ന് ബിബിസി എന്ന മാധ്യമം ഇടതുപക്ഷ ചായ്‌വ് അമേരിക്കയോട് അനിഷ്ടവുമുള്ളതുമാണെന്ന് എല്ലാവർക്കുമറിയാം. അവിടെ കേരളത്തിന്റെ കൊറോണ വിജയചരിതം എഴുതുന്ന മലയാളികളായ ഇടതു ചിന്തകരായ പി.ആർ. വർക്ക് നടത്തി നാലു ചക്രവും, മറ്റു ചില ആദരവുകളും സൗജന്യങ്ങളും പ്രതീക്ഷിച്ചു നടത്തി കൊണ്ടിരികുന്ന തള്ളുകളാണ് ഈ നാടിനെ ഈ അവസ്ഥയിൽ എത്തിച്ചത്.

ഡോക്ടറുടെ അടുത്ത് എത്തുന്ന രോഗിയെ ചികിത്സിക്കാൻ മാത്രമേ ഡോക്ടർക്ക് സാധിക്കു. ശത്രു അവിടം എത്താതെയുംവ്യാപനം നടത്താതെയും ഇരിക്കണമെങ്കിൽ പോലീസ് വിചാരിക്കണം. അവർ മാത്രം വിചാരിച്ചാലെ ഈ കേരളത്തെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ സാധിക്കു. അതു കൊണ്ട് ഡി.ജി.പി. നമ്മുടെ പോലിസിനെ കയർ ഊരി തന്നെ വിടു. ചിലപ്പോൾ ഏത്തമിടലും ചൂരലും ചിലർക്ക് കൊടുക്കേണ്ടി വന്നേക്കാം. ബാക്കിയുള്ളവരെ രക്ഷിക്കാൻ പോലീസിനെ കഴിയൂ. അവർക്കു മാത്രമേ കഴിയൂ. അവരെ യുദ്ധമുഖത്തേക്ക് വീണ്ടും അയക്കു ഞങ്ങളും കൂടെയുണ്ട്.