അക്വാസിറ്റി ഫ്ലാറ്റിൻ്റെ അംഗീകാരം റദ്ദാക്കി, നോട്ടീസ് നൽകി: കരുമാല്ലൂർ പഞ്ചായത്ത്,

അക്വാസിറ്റി ഫ്ലാറ്റിൻ്റെ അംഗീകാരം റദ്ദാക്കി, നോട്ടീസ് നൽകി: കരുമാല്ലൂർ പഞ്ചായത്ത്,

കരുമാല്ലൂർ : ജലസ്രോതസുകളിലേക്കും പൊതു ഇടങ്ങളിലേക്കും മാലിന്യം തള്ളു ന്ന പാർപ്പിട സമുച്ചയത്തിനെതിരെ നടപ ടി. കോട്ടപ്പുറം അക്വാസിറ്റി പാർപ്പിടസമുച്ച യത്തിലെ താമസത്തിനുള്ള അംഗീകാരം റദ്ദാക്കിയതായി കാണിച്ച് പഞ്ചായത്ത് അ ധികൃതർ നോട്ടിസ് പതിച്ചു. ആർഡിഒയു ടെ ഉത്തരവ് അനുസരിച്ചു പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ നിർദ്ദേശ പ്രകാ രം കരുമാലൂർ പഞ്ചായത്താണു നടപടി സ്വീകരിച്ചത്. മാലിന്യ നിർമാർജ്ജനം നട പ്പിലാക്കാത്തതും അഗ്നി സുരക്ഷാ സംവി ധാനംഒരുക്കാത്തതുമാണ് നടപടിക്കു കാ രണം. നാട്ടുകാരുടെ പരാതിയെ തുടർന്ന് നിരവധി തവണകളായി നടത്തിയ പരി ശോധനയിൽ മാലിന്യ സംസ്കരണത്തി നായുള്ള പ്ലാന്റ് ഉൾപ്പെടെ പ്രവർത്തിക്കു ന്നില്ലെന്നും ശുചിമുറി മാലിന്യം വൻതോ തിൽ പെരിയാറിൻ്റെ കൈ തോടുകളിലേ ക്കും സമീപത്തെ പാടത്തേക്കും ഒഴുക്കി വിടുന്നതായും കണ്ടെത്തിയിരുന്നു. ഇതി ന്റെ അടിസ്ഥാനത്തിൽ ആർഡിഒ റിപ്പോ ർട്ട് സമർപ്പിച്ചിരുന്നു. തുടർന്നു മാലിന്യ പ്ര ശ്നം പരിഹരിക്കണമെന്നും അഗ്നി സുര ക്ഷാ സംവിധാനം കാര്യക്ഷമമാക്കണമെ ന്നും കാട്ടി പാർപ്പിട സമുച്ചയ ഉടമയായ
ശ്രീനി പരമേശ്വരന് ആർഡിഒ നോട്ടിസ് നൽകിയിരുന്നു. എന്നാൽ സമയപരിധി
കഴിഞ്ഞിട്ടും ഇതു നടപ്പിലാക്കിയില്ല.തുട ർന്നു നാട്ടുകാരുടെ നേതൃത്വത്തിൽ പാർ പ്പിട സമുച്ചയത്തിനു മുന്നിൽപലതവണ പ്രതിഷേധം നടന്നു. സംഭവം കൂടുതൽ രൂ ക്ഷമായതോടെയാണ് ആർഡിഒ  ഉത്തര വിറക്കിയത്. ഇന്നലെ പഞ്ചായത്ത് അധി കൃതർ നേരിട്ടെത്തി നോട്ടിസ് പതിക്കുക യായിരുന്നു. എന്നാൽ, യാതൊരു അടി സ്ഥാന സൗകര്യങ്ങളും ഒരുക്കാതെ നിർ മിച്ച ഫ്‌ലാറ്റു സമുച്ചയത്തിനു നമ്പറിട്ടു ന ൽകിയതു കരുമാലൂർ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നു ഉടമ കൾ പറഞ്ഞു. പാർപ്പിട സമുച്ചയ ഉടമയും  പഞ്ചായത്തും ചേർന്ന് ഉടമകളെ വഞ്ചി ക്കുകയായിരുന്നുവെന്ന് ഉടമകൾ ആരോ പിച്ചു.