യോഗിയെ വിമര്‍ശിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ല :കെ സുരേന്ദ്രന്‍
ചങ്ങരംകുളം: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിക്കാൻ പിണറായി വിജയന് യോഗ്യതയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. യുപി മുഖ്യമന്ത്രിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത പിണറായിക്കില്ലെന്നും ചങ്ങരംകുളത്ത് വാർത്താസമ്മേളനത്തിൽ
അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസ് ഡോളറുംസ്വർണവും കടത്തിയിട്ടില്ല. പ്രിൻസിപ്പൽ സെക്രട്ടറി
ജയിലിൽ കിടന്നിട്ടില്ല. യോഗി വരും മുമ്പ് യുപിയിലെ ആരോഗ്യമേഖല തകർച്ചയിലായിരുന്നു.അവിടെ നിന്നാണ് കോവിഡിന്‍റെ ഫലപ്രദമായി നേരിടാൻ അദ്ദേഹത്തിന് സാധിച്ചത്. എന്നാൽ കോവിഡിൽ ദയനീയമായി പരാജയപ്പെട്ട പിണറായി സർക്കാർ യോഗിയെ കുറ്റം പറയുന്നത് പരിഹാസ്യമാണ്. അഴി മതി യിലും തൊഴിലില്ലായ്മയിലും കൊവിഡ് രോഗികളുടെ എണ്ണത്തിലും നമ്പർ വൺ ആയ കേരളത്തെ യോഗിക്ക് വിമർശിക്കാനാവില്ലെന്നാണ് പിണറായി പറയുന്നത്.രാഹുൽഗാന്ധിയെ വിമർശിക്കും മുമ്പ് അദ്ദേഹത്തിന്റെ ഔദാര്യത്തിലാണ് സിപിഎം നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി മറക്കരുത്. കേരളത്തിന് പുറത്ത് എല്ലാ സ്ഥലത്തും രാഹുലിന്റെ പാർട്ടിയുടെ സഖ്യകക്ഷിയാണ് സിപിഎം. സഖ്യകക്ഷിയെ എന്തിനാണ് വിമർശിക്കുന്നത് എന്ന് മുഖ്യമന്ത്രി പറയണം.
രണ്ട് പാർട്ടികളും കേരളത്തിലും പരസ്യ സഖ്യം തുടങ്ങണം. സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ വരുമ്പോൾ പിണറായി അസ്വസ്ഥനാകുന്നു. ഇത്രയും കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി വേറെയില്ല. മുഖ്യമന്ത്രി ആരെയൊക്കെ കാണുന്നു,അദ്ദേഹത്തെ അനാക്കു കാണുന്നു എന്നറിയാൻ സംവിധാനമില്ലേ? കോടിക്കണക്കിന് രൂപയുടെ കരാർ ഒപ്പിടാൻ വന്നവരെ കണ്ടത് ഓർമ്മയില്ലെന്ന് ലാഘവത്തോടെ പറയാൻ മുഖ്യമന്ത്രിക്ക് എങ്ങനെ
കഴിയുന്നു? മുഖ്യമന്ത്രിയുടെ ഓഫീസിൽ തുടർച്ചയായി ദുരൂഹതയുണ്ടാകുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.ആഴക്കടൽ മത്സ്യബന്ധന കരാർ സർക്കാർ അറിഞ്ഞു കൊണ്ടാണ് നടത്തിയത്. മുഖ്യമന്ത്രിക്കും മേഴ്സിക്കുട്ടിയമ്മയ്ക്കും ഇ പി ജയരാജനും എല്ലാം അറിയാമായിരുന്നു. തെരഞ്ഞെടുപ്പിനെ മറയാക്കി കരാർ നടപ്പിലാക്കാനാണ് ഇവർ ശ്രമിച്ചത്. കടലാസ് കമ്പനിക്ക് യാനങ്ങളും,ബോട്ടും കൊടുക്കാനുള്ള നീക്കം സർക്കാർ നടത്തിയത് ഇതിന്റെ ഉദാഹരണമാണ്. അഴിമതിക്കെതിരെ പ്രതിപക്ഷം പ്രതികരിക്കുമ്പോൾ കോൺഗ്രസ്- ബിജെപി സഖ്യമെന്ന പഴഞ്ചൻ നിലപാട് സിപിഎമ്മുകാർ ഒന്ന് മാറ്റിപ്പിടിക്കണം. മലപ്പുറത്ത് ലീഗിനെ നേരിടുന്ന കാര്യത്തിൽ സിപിഎം പരാജയമാണ്. ഇവർക്കിടയിൽ ചില ഇടനിലക്കാരുണ്ട്. ലീഗിന് കോണ്‍ഗ്രസിനെ അവഗണിച്ചു മുന്നോട്ട് പോവാനാണ് ശ്രമിക്കുന്നത്. തുഞ്ചൻ പറമ്പിലെ എഴുത്തച്ഛന്റെ പ്രതിമയെ ലീഗ് എന്തിന് എതിർക്കുന്നുവെന്ന് അവർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Comments (0)