ഹരിത ട്രൈബ്യൂണൽ വിധി പാർട്ടിക്കും, സർക്കാരിനും വൻ തിരിച്ചടി
രവീന്ദ്രൻ കവർ സ്റ്റോറ്റി
ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റർ അകലത്തിൽ ക്വാറികൾ അനുവദിച്ച് പ്രകൃതിയെ കൊള്ളയടിച്ച് ഭരണത്തിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് നാല് ചക്രം ഉണ്ടാക്കാം എന്ന പാർട്ടിക്കാരുടെയും സർക്കാരിന്റെയും തീരുമാനത്തിനേറ്റ മുഖമടച്ചുള്ള അടിയായ്. ഹരിദാസ് എന്ന വ്യക്തി നൽകിയ സ്വകാര്യ അന്യായത്തിൻമേലുള്ള ഹരിത ട്രൈബൂണൽ വിധി പാർട്ടിക്ക് നാലു കാശുണ്ടാക്കാനായിരുന്നു ജനവാസ മേഖലയിൽ നിന്ന് മുൻ നിശ്ചയിച്ചിരുന്ന ദൂരപരിധി കുറച്ച് വെറും 50 മീറ്റർ ആക്കി ക്വാറികൾക്ക് അനുമതി കൊടുത്തത് പറയുന്നത് വ്യവസായം വരാൻ വേണ്ടിയാണെന്ന് എന്നാൽ ഇത്രയധികം കോടാനുകോടി തുക വരുന്ന പാറകൾ ഖനനം ചെയ്തിട്ടും ഇവിടെ ഉണ്ടായത് സ്വർണ കടത്ത് കച്ചവടം മാത്രം. പിന്നെ അറിയാവുന്നത് ലോട്ടറി ചൂതും.
മദ്യ കച്ചവടവും ഇതുവഴി വല്യേട്ടൻ മാർക്ക് മാത്രമേ ചില്ലറ തടയൂ. കുട്ടി നേതാക്കൾക്ക് നാല് കാശ് കിട്ടണമെങ്കിൽ നാട് നീളെ ക്വാറികൾ വേണം എന്നാലെ ബ്രാഞ്ച് മുതൽ മുകളിലേക്ക് നിത്യ വരുമാനമുണ്ടാകു. വേണ്ടപെട്ടവരും മുട്ടിലിഴയുന്ന ഉദ്യോഗസ്ഥരെ അതിനായ് വേണ്ടപ്പെട്ട പദവികളിൽ ആസനസ്ഥരാക്കും, വാഴ നനയുമ്പോൾ ചീരയും നനയും അവർ നനക്കും, ഒരു ക്വാറിയിൽ നിന്ന് പ്രതിദിനം 10-15 ലോഡിന് മാത്രമേ മൈനിംഗ് & ജിയോളജി പാസ് നൽകാവു, എന്നാണ് ചട്ടം എന്നാൽ ദിനംപ്രതി 200 മുതൽ 300 ലോഡ്‌ടോറസ് ലോറികളിലാണ് ഒരു ക്വാറിയിൽ നിന്ന് പുറത്തേക്ക് പോകുന്നത്.
ഒരു പഞ്ചായത്തിൽ ആരെങ്കിലും ഒരു കീഴ് ശ്വാസം വിട്ടാൽ അതെന്താണെന്ന് ചോദിക്കുന്ന വിപ്ലവ സിംഹങ്ങൾ, ഉത്തരവാദപെട്ട ഉദ്യോഗസ്ഥർ ഇതൊന്നും അറിയുന്നില്ല, അവർ ഉറക്കമാണ്. കോവിടാണ് എങ്ങനെ അറിയും പ്രകൃതി സ്‌നേഹികളുടെ ഹർജികളിൽ കോടതി ഉത്തരവിടുന്ന കല്പനകൾ പോലും ഈ ഉദ്യോഗസ്ഥർക്ക് പുല്ലാണ്. കാരണം പാർട്ടിക്ക് കോടതിയുണ്ട് അവർ തീരുമാനിക്കും ഏതെന്വേഷിക്കണം വേണ്ട എന്നുള്ളതും, വികസനം വന്നു. അത് പാർട്ടിക്കും പാർട്ടിക്കാർക്കും മാത്രം, പ്രകൃതി ഇല്ലാതാവുകയോ നശിക്കുകയോ ചെയ്യട്ടെ, ഞങ്ങൾ ഭരിക്കും നിയമം ഉണ്ടാക്കും ഞങ്ങൾ തീരുമാനിക്കും നിങ്ങൾ അനുസരിക്കുക, ക്വാറിയുടെ കാര്യത്തിലും അതു തന്നെ.
Comments (0)