കൊച്ചിയുടെ സൈക്കിളത്തോൺ-അജിതാ ജയ്‌ഷോര്‍

 കൊച്ചിയുടെ സൈക്കിളത്തോൺ-അജിതാ ജയ്‌ഷോര്‍

റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് റോഡ് ഉപയോക്താക്കളായ, പൊതുജനങ്ങൾ, ഡ്രൈവർമാർ, എന്നിവർക്കായി ട്രാഫിക് സുരക്ഷാ അവബോധം നൽകുന്നതിന്റെ ഭാഗമായി എറണാകുളം ആസ്റ്റർ മെഡിസിറ്റി യുടെ സഹകരണത്തോടെ കൊച്ചിയിലെ സൈക്കിൾ ക്ലബ്ബുകളായ കൊച്ചിൻ ബൈക്കേഴ്‌സ്, മുസരീസ് സൈക്ലിസ്റ് ക്ലബ്, കൊച്ചിൻ റെന്ടെവേർസ് എന്നീവരെ പങ്കെടുപ്പിച്ചുകൊണ്ട് സൈക്കിളത്തോൺ സംഘടിപ്പിക്കുകയുണ്ടായി. 24.1.2021 തിയതി രാവിലെ 6 : 30 മണിക്ക് ബഹുമാനപ്പെട്ട കൊച്ചി സിറ്റി മേയർ ശ്രീ. എം അനിൽ കുമാർ ചാത്യാത്ത് റോഡ് ക്യുൻസ് വാക് -വെയിൽ ഫ്ലാഗ് ഓഫ് ചെയ്ത റാലി സ്ത്രീകളും കുട്ടികളും അടക്കം 80-ൽ അധികം ആളുകളുടെ പങ്കാളിത്തത്തോടെ മേനക, ജെട്ടി, സുഭാഷ് പാർക്ക്, എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ദർബാർ ഹാൾ ഗ്രൗണ്ടിൽ രാവിലെ 7 : 30 മണിക്ക് സമാപിച്ചുട്ടുള്ളതാണ്. ബഹു: കെ.എം.ആർ.എൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അൽകേഷ് കുമാർ ശർമ്മ ഐ.എ.എസ് ബഹു: സബ് കളക്ടർ. ശ്രീ. ഹാരിസ് റഷീദ് ഐ.എ.എസ്, ബഹു: ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ്, ലോ ആൻഡ് ഓർഡർ. ശ്രീ. ഐശ്വര്യ ഡോങ്‌റെ ഐ.പി.എസ് , ട്രാഫിക് വെസ്റ്റ് എ.സി.പി, ശ്രീ. ടി.ബി.വിജയൻ, ആസ്റ്റർ മെഡിസിറ്റി എമർജൻസി മെഡിക്കൽ ഓഫീസർ എച്.ഒ.ഡി ഡോക്ടർ. ജോൺസൻ, എന്നിവർ റാലിയിൽ പങ്കെടുത്തു. സമാപന ചടങ്ങിൽ റോഡ് സുരക്ഷാ സംബന്ധിച്ചു പ്രതിജ്ഞ എടുക്കുകയും, തുടർന്ന് ബഹു: ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ്, ലോ ആൻഡ് ഓർഡർ. ശ്രീ. ഐശ്വര്യ ഡോങ്‌റെ ഐ.പി.എസ് റോഡ് സുരക്ഷാ സന്ദേശം നൽകുകയും കൂടാതെ സൈക്കിൾ യാത്രികർക്കാർക്കു സുരക്ഷയോടു കൂടി നഗരത്തിലെ റോഡുകളിൽ യാത്രചെയ്യുവാൻ ഒരു നിശ്ചിത പാത ഒരുക്കിയിട്ടുള്ളതും മറ്റു റോഡ് ഉപയോക്താക്കൾക്ക് റോഡ് സുരക്ഷാ സംബന്ധിച്ചു വരും ദിവസങ്ങളിൽ ക്ലാസ്സുകളും ഒരുക്കിയിട്ടുണ്ട് എന്ന കാര്യവും അറിയിച്ചു ., ബഹു: കൊച്ചി സിറ്റി മേയർ ശ്രീ. എം അനിൽ കുമാർ, ബഹു: കെ.എം.ആർ.എൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അൽകേഷ് കുമാർ ശർമ്മ ഐ.എ.എസ് ബഹു: സബ് കളക്ടർ. ശ്രീ. ഹാരിസ് റഷീദ്, ട്രാഫിക് വെസ്റ്റ് എ.സി.പി, ശ്രീ. ടി.ബി.വിജയൻ, ആസ്റ്റർ മെഡിസിറ്റി എമർജൻസി മെഡിക്കൽ ഓഫീസർ എച്.ഒ.ഡി ഡോക്ടർ. ജോൺസൻ എന്നീവർ സമാപനച്ചടങ്ങിൽ സംസാരിച്ചു. റോഡ് സുരക്ഷാ പ്രതിജ്ഞ ചുവടെ ചേർക്കുന്നു.

 

PLEDGE 

I pledge to be taking all safety precautions while driving

I pledge to obey traffic rules and adhere to road safety principles 

I pledge to never drink and drive

I pledge to follow speed limits and lane discipline 

I pledge to protect myself, my family and my fellow citizens because 

I am a Road Safety follower