ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണം: കളക്ടർ

കൊച്ചി: സീപോർട്ട് എയർപോർട്ട് റോഡിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ വികസന സമിതിയിൽ കളക്ടർ എസ്, സുഹാസ് നിർദ്ദേശിച്ചു. ഇതിനു വേണ്ടി ജനപ്രതിനിധികളെ ഉൾപ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിച്ചു ചേർക്കാനും കളക്ടർ നിർദ്ദേശം നൽകി.
പൂർത്തിയാകാതെ കിടക്കുന്ന നെടുമ്പാശ്ശേരി പഞ്ചായത്തിലെ ആലുങ്കൽ കടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും കളക്ടർ വികസന സമിതിയിൽ ആവശ്യപ്പെട്ടു. ഇടപ്പള്ളി നോർത്ത്, സൗത്ത് വില്ലേജുകളിൽ വർഷങ്ങളായി താമസിക്കുന്നവർക്ക് കൈവശഭൂമിയുടെ കരം അടക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും വികസന സമിതിയിൽ പരിഗണിച്ചു. ഭൂമി റയിൽവേയുടെ
കൈവശമായതിനാൽ അനുമതിക്കായി സതേൺ റയിൽവേക്ക് കത്തു നൽകാനും ധാരണയായി.തമ്മനം - പുല്ലേപ്പടി റോഡിന്റെ എം.ജി.റോഡ് മുതൽ ബൈപാസ് വരെയുള്ള ഭാഗങ്ങൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നു. മൂക്കന്നൂർ പഞ്ചായത്തിൽ കാട്ടാന ശല്യത്തിന് അടിയന്തിര പരിഹാരം കാണുന്നതിനായി ചാലക്കുടി ഫോറസ്റ്റ് ഓഫീസറുമായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
ഭൂരഹിതരായവർക്ക് ഭൂമി നൽകുന്നതിന് ജില്ലാ ഭരണകൂടം 2014ൽ ആരംഭിച്ച ഭൂമിഗീതം പദ്ധതി നടപ്പിലാക്കുന്നതിനായി കലാപരിപാടികൾ നടത്തി സമാഹരിച്ച തുക നിലവിലെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാനും ധാരണയായി.രണ്ടര കോടി രൂപയാണ് സമാഹരിച്ചത്.എം.സി.റോഡിൽ ടേക്ക് എബ്രേക്ക് പദ്ധതി പ്രകാരം ശുചി മുറികൾ നിർമ്മിക്കുന്നതിനുള്ള സന്നദ്ധത ജില്ലാ പഞ്ചായത്ത് പ്രസി
ഡന്റ് ഉല്ലാസ് തോമസ് യോഗത്തിൽ അറിയിച്ചു. ഇതിനായി മുവാറ്റുപുഴവാലി ഇറിഗേഷൻ പ്രാജക്ടിന്റെ കൈവശമുള്ള ഭൂമി ജില്ലാ പഞ്ചായത്തിന് കൈമാറി നൽകണമെന്നും ഉല്ലാസ് തോമസ് ആശ്യപ്പെട്ടു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ 2015-20 കാലയളവിൽ കൈവരിച്ച നേട്ടങ്ങൾ ശേഖരിക്കുന്നതിനായി വികേന്ദ്രീകൃതാസൂത്രണ സർവ്വേ നടപടികൾക്ക് തുടക്കമായതായി ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു അറിയിച്ചു.സ്ഥിതി വിവര കണക്ക് ശേഖരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഡപ്യൂട്ടി ഡയറക്ടർ ഇക്കണോമിക്സ് ആൻഡ് സ്ട്രാറ്റിസ്ട്രിക്സ് വകുപ്പിനാണ്. കൃഷി, ക്ഷീരവികസനം, മൃഗ സംരക്ഷണം, വ്യവസായം, ആരോഗ്യമേഖല, വനിത ശിശു വികസനം ,ഭവന പദ്ധതികൾ മറ്റു പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ എന്നിവയുടെ വിവ
രങ്ങളാണ് ശേഖരിക്കുന്നത്.ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച പരിശീലനം നൽകിയിട്ടുണ്ട്. തുടർ നടപടികൾ വേഗത്തിലാക്കാനും നിർദ്ദേശം നൽകി. ഓൺലൈൻ ആയാണ് വിവരശേഖരണം നടത്തുന്നത്.ഗ്രാമ മുനിസിപ്പൽ തലത്തിലുള്ള വിവരശേഖരത്തിന്റെ കോർഡിനേഷൻ സാറ്റിസ്ട്രിക്കൽ ഇൻവെസ്ഗേറ്റർമാർക്കാണ്. അൻവർ സാദത്ത് എംഎൽഎയും യോഗത്തിൽ പങ്കെടുത്തു.