ഇടമലയാർ പദ്ധതി പ്രദേശത്ത് വ്യാപക കയ്യേറ്റം,, അധികൃതർക്ക് നിസ്സംഗത

അങ്കമാലി: ഇടമലയാർ പദ്ധതിക്കായ് സർക്കാർ പൊന്നുംവില നൽകി സ്വകാര്യ വ്യക്തികളിൽ നിന്നും വാങ്ങിയ സ്ഥലങ്ങൾ, ഇന്ന് പലരുടെയും അധീനത്തിലായ് കഴിഞ്ഞു., പൊതുപ്രവർത്തകരും അഭിഭാഷകനുമായ പോളച്ചൻ പുതുപ്പാറ നൽകിയ ഒരു വിവരാവകാശ അപേക്ഷയിൽ ഇത് വ്യക്തമാണ്, ഇടമലയാർ പദ്ധതി പ്രദേശങ്ങളിൽ ഇങ്ങനെ നിരവധി കയ്യേറ്റങ്ങൾ നടന്നിട്ടുണ്ടെന്ന്  അധികൃതർ തുറന്ന് സമ്മതിക്കുമ്പോൾ തന്നെ അത് തിരിച്ച് പിടിക്കാൻ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് വ്യക്തമാണ്, എല്ലാം മുറപോലെ എന്ന രീതിയിൽ ആരെങ്കിലും പരാതി നൽകിയാൽ അന്വേഷണം നടക്കുന്നു നടപടി സ്വീകരിക്കും എന്ന പതിവ് പല്ലവി മാത്രമായിരിക്കും, പദ്ധതി പ്രദേശം കയ്യേറിയിരിക്കുന്നത് ഒരു കൂര വക്കാൻ നിവൃത്തി ഇല്ലാത്ത അത്താഴപട്ടിണിക്കാരനല്ല, അങ്ങനെയാണെങ്കിൽ എപ്പഴേ അത് ഒഴിപ്പിച്ചേനെ.. ഇത് കയ്യേറ്റം, പളളി അധികൃതരും, ഏക്കർ കണക്കിന് ഭൂമിയുള്ള സ്ഥലത്തെ പ്രധാന പ്രമാണിമാരും, രാഷ്ട്രീയക്കാരുമാണ് അവരെ ഒഴിപ്പിക്കുക എന്നത് ഉദ്യോഗസ്ഥർക്ക് കുറച്ചു  പണിയെടുക്കേണ്ടി വരും,

പോളച്ചൻ പുതുപ്പാറയുടെ വിവരാവകാശ അപേക്ഷയുടെ അടിസ്ഥാനത്തിൽ അങ്കമാലി, തുറവൂർ, കിടങ്ങൂർ, മേഖലയിലെ കയ്യേറ്റങ്ങൾ മാത്രമേ അധികൃതരുടെ ശ്രദ്ധയിൽ വന്നിട്ടുള്ളു, ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ ഈ പദ്ധതി പ്രദേശങ്ങളിൽ വ്യാപകമായ ഭൂമി കയ്യേറ്റങ്ങൾ നടന്ന് കഴിഞ്ഞിരിക്കയാണ്.