മഞ്ജു ഉണ്ണികൃഷ്ണന്റെ രണ്ടാമത്തെ കവിതാസമാഹാരം ഒരാളെ സൂക്ഷ്മം ഓര്‍മിക്കും വിധം പ്രകാശിപ്പിച്ചു

മഞ്ജു ഉണ്ണികൃഷ്ണന്റെ  രണ്ടാമത്തെ കവിതാസമാഹാരം ഒരാളെ സൂക്ഷ്മം ഓര്‍മിക്കും വിധം പ്രകാശിപ്പിച്ചു

അങ്കമാലി : ക്ലാസിക് കാലം കഴിഞ്ഞും കവിതകള്‍ എഴുതപ്പെടുന്നുണ്ടെന്നും വായിക്കപ്പെടുന്നുണ്ടെന്നും അത്തരം വായനയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കവയിത്രിയാണ് മഞ്ജു ഉണ്ണികൃഷ്ണനെന്നും പ്രശസ്ത നിരൂപകന്‍ വിജു നായരങ്ങാടി പറഞ്ഞു. നേര്‍രേഖയില്‍ പറഞ്ഞാല്‍ എന്ന ആദ്യ കവിതാ സമാഹാരത്തിലൂടെ ശ്രദ്ധേയായ മഞ്ജു ഉണ്ണികൃഷണന്റെ  രണ്ടാമത്തെ കവിതാ സമാഹാരം 'ഒരാളെ സൂക്ഷ്മം ഓര്‍മ്മിക്കും വിധം' എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട്  സംസാരിച്ചു. മലയാളത്തിന്റെ പ്രിയ കഥാകാരി പ്രിയ.എ.എസ് തിരക്കഥാകൃത്തും മികച്ച വായനക്കാരനുമായ ബിപിന്‍ ചന്ദ്രന് നല്‍കി പ്രകാശിപ്പിച്ചു. നായത്തോട് കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി കവിയും ഗാന രചിയിതാവും തിരക്കഥാകൃത്തുമായ സച്ചിദാനന്ദന്‍ പുഴങ്കര ഉദ്ഘാടനം നിര്‍വഹിച്ചു. സാംസ്‌കാരികവേദി പ്രസിഡന്റ് ഷാജി യോഹന്നാന്‍ അധ്യക്ഷനായി. കവി.എസ്.കണ്ണന്‍, ഡോ.ആശാലത, ജിംസ് ഏല്യാസ് എന്നിവര്‍ സംസാരിച്ചു.