വനം വകുപ്പിൽ NCP യുടെ സമാന്തര എംപ്ലോയ്മെൻറ് എക്സേ ഞ്ച് പ്രവർത്തിക്കുന്നതായി ആരോപണം

വനം വകുപ്പിൽ NCP യുടെ സമാന്തര എംപ്ലോയ്മെൻറ് എക്സേ ഞ്ച് പ്രവർത്തിക്കുന്നതായി ആരോപണം
കൊച്ചി: വനം വകുപ്പിൽ പബ്ലിക്ക് സർവ്വീസ് കമ്മീഷനെയും, ഭരണകക്ഷിയിലെ പ്രധാന കക്ഷിയായ സി.പി.എം നെയും നോക്കുകുത്തിയാക്കി , വകുപ്പ് കൈകാര്യം ചെയ്യുന്ന NCP ഉദ്യോഗാർത്ഥികളിൽ നിന്ന് പാർട്ടി ഫണ്ടെന്ന ഓമനപേരിൽ ലക്ഷങ്ങൾ വാങ്ങി പാർട്ടിയിലെ ചില നേതാക്കൾ ശത കോടീശ്വരൻമാരാകുന്നു., ജില്ലയിലെ സി.പി, എം, മന്ത്രിയുടെ വളരെ അടുത്ത ആളായി ഘടകകക്ഷിയായ NCP യിലെ എറണാകുളത്തെ നേതാവാണ് അനധികൃതമായി കോടികൾ സമ്പാദിക്കുന്നത്,PSC റാങ്ക് ലിസ്റ്റിൽ 12പേരുണ്ടായിട്ടും കാലാവധി കഴിയാൻ ഏതാനും മാസങ്ങൾ ഉണ്ടായിട്ടും അവർക്ക് നിയമനം നൽകാതെ താൽകാലികമായ് ദിവസവേതനാടിസ്ഥാനത്തിൽ ലക്ഷങ്ങൾ വാങ്ങി പാർട്ടി സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനത്തിൽ ഓരോരുത്തരിൽ നിന്നും ലക്ഷങ്ങളാണ് വാങ്ങിയിരിക്കുന്നതെന്നാണ് ആരോപണം, വകുപ്പിൽ ജോലി ചെയ്യുന്ന അഴിമതിയുമായ് ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഈ നേതാക്കൾ ഉദ്യോഗസ്ഥരെ വരുതിയിലാക്കി നിർത്തിയിരിക്കയാണ്, മലയാറ്റൂർ, ചാലക്കുടി, ഇടുക്കി മേഖലകളിലെ വനം വകുപ്പു് ഉടമസ്ഥതയിലുള്ള ബംഗ്ലാവുകളിൽ പാർട്ടിയുടെ നേതാക്കൻമാർക്ക് എന്നും മദ്യസൽക്കാരങ്ങളും, പാർട്ടിയുടെ പേരിൽ ഫണ്ട് പിരിവുകളുടെ ആലോചന യോഗങ്ങളുമാണ്, ചില റെയ്ഞ്ച് ഉദ്യോഗസ്ഥർ ഈ പാർട്ടിയുടെ അടിമകളായിട്ടാണ് പ്രവർത്തിക്കുന്നത്, മലയാറ്റൂർ റേഞ്ചിന് കീഴിൽ 6 റേഞ്ച് ഓഫീസുകളും 11 ഫോറസ്റ്റ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും 11 ഇടങ്ങളിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരാണ് ഉള്ളത്, ചില ഉദ്യോഗസ്ഥൻമാർ NCP യുടെ പാർട്ടി പ്രചാരകൻമാരായണ് ഇവിടെ സർക്കാർ ശമ്പളം വാങ്ങി കൊണ്ട് നടത്തുന്നത്, ഇതിനെതിരെ എന്തെങ്കിലും കാര്യങ്ങൾ പുറം ലോകത്തെ അറിയിച്ചാൽ അവരെ ട്രാൻസ് ഫറൂമടക്കം കള്ള പരാതികൾ അയച്ച് അവരെ ഇല്ലാതാക്കും, വനം മേഖലയിലുള്ള കരിങ്കൽ കോറികളിൽ നിന്നും ലക്ഷങ്ങൾ പിരിച്ചാണ് ചില ഉദ്യോഗസ്ഥർ പാർട്ടിയെ സുഖിപ്പിക്കുന്നത് ഫലത്തിൽ പാർട്ടി നേതാക്കൻമാർക്ക് കോടികൾ പിരിച്ചുണ്ടാക്കി കൊടുക്കുന്നതല്ലാതെ ഈ മേഖലകളിൽ യാതൊന്നും നടക്കുന്നില്ല,