ചാക്കിൻ്റെ പേരിൽ കോടികൾ ചാക്കിലാക്കുന്ന ഉദ്യോഗസ്ഥരും കരാറുകാരും, സിവിൽ സപ്ലെസ് കോർപ്പറേഷൻ കോടികൾ തട്ടിപ്പ് നടത്താൻ മാത്രമോ?

ചാക്കിൻ്റെ പേരിൽ കോടികൾ ചാക്കിലാക്കുന്ന ഉദ്യോഗസ്ഥരും കരാറുകാരും, സിവിൽ സപ്ലെസ് കോർപ്പറേഷൻ കോടികൾ തട്ടിപ്പ് നടത്താൻ മാത്രമോ?
ചാക്കിൻ്റെ പേരിൽ കോടികൾ ചാക്കിലാക്കുന്ന ഉദ്യോഗസ്ഥരും കരാറുകാരും, സിവിൽ സപ്ലെസ് കോർപ്പറേഷൻ കോടികൾ തട്ടിപ്പ് നടത്താൻ മാത്രമോ?
കൊച്ചി: സിവിൽ സപ്ലെസ് കോർപ്പറേഷനിൽ നെല്ലും അരിയും ഉൾപ്പെടെയുള്ള ധാന്യങ്ങൾ നിറക്കാൻ ആവശ്യമായ ചണ ചാക്കുകൾ സമാഹരിക്കുന്ന ടെണ്ടർ ഇടപാടുകൾ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും അനധികൃതമായി കോടികൾ സമ്പാദിക്കാൻ മാത്രമായുള്ള ഇടപാടുകളായ് മാറിയിരിക്കുന്നു. ടെൻണ്ടർ നടപടികളെല്ലാം നിയമത്തിൻ്റെ മുൻപിൽ വളരെ സത്യസന്ധവും പ്രഥമദൃഷ്ടിയാൽ ട്രാൻസ്പെരഡുo, അതെല്ലാം ജനത്തെ പറ്റിക്കാനും ഇതെല്ലാം നിരീക്ഷിക്കുന്നവരുടെ കണ്ണിൽ പൊടിയിടാനും മാത്രം, പുതിയതും വൃത്തിയുള്ളതുമായ പുതിയ ചാക്കുകൾ വേണമെന്ന് ചട്ടം, പക്ഷെ ചട്ടം ചട്ടത്തിൻ്റെ വഴിക്ക്, റേഷൻ കടകളിൽ നിന്നും പൊതുവിപണികളിൽ നിന്നും ഒന്നിലധികം പല പ്രാവശ്യം ഉപയോഗിച്ച് കഴിഞ്ഞ വളരെ മോശപ്പെട്ട ചാക്കുകൾ അകം പുറം മറച്ചിട്ട്, പെയിൻറടിച്ച് പുതിയതാണെന്ന് ധരിപ്പിച്ചാണ് ഇത് കോർപ്പറേഷന് നൽക്കുന്നത് ഇത് പുതിയതാണെന്ന് ഉദ്യോഗസ്ഥൻമാർ സാക്ഷ്യപ്പെടുത്തുന്നതിന് കോടികളാണ് കരാറുകാർ നൽകുന്നത്, ഉപയോഗിച്ച ചാക്കുകൾ പത്തും ഇരുപതും രൂപക്ക് വാങ്ങി ഉടമ്പടി പ്രകാരം 57 രൂപകൽ 65 രൂപ വരെ വില വച്ച് കോർപ്പറേഷൻ കരാറുകാരിൽ നിന്ന് വാങ്ങുന്നു.പ്രതിവർഷം ഒരു കോടി പത്ത് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം ചാക്കുകൾ വരെ കോർപ്പറേഷൻ വാങ്ങുന്നുണ്ട്, അപ്പോൾ ഒറ്റ ഇടപാടിൽ തന്നെ കരാറുകാരനും കരാറുകാരനിലൂടെ ഉദ്യോഗസ്ഥരും അടിച്ചു മാറ്റുന്നത് ശതകോടിക്കണക്കിന് രൂപയാണ് എല്ലാം ഉദ്യോഗസ്ഥർക്കുള്ളതാണെന്ന് ധരിക്കരുത്, കൃത്യമായ വിഹിതം യൂണിയനും പാർട്ടിക്കും ലഭിക്കുന്നുണ്ട്, കരാറുകാരൻ നൽകുന്ന ചാക്കുകളിൽ ഫിഫ്റ്റി, ഫിഫ്റ്റി ഇടപാടാണ് അത് ചാക്കിനായാലും ലാഭത്തിലായാലും,, ചാക്കിലെ കളികളിലൂടെ ചാക്കിലാകുന്ന കോടി കളുടെ യഥാർത്ഥ കണക്കുകൾ " കവർ സ്റ്റോറി ന്യൂസ് " പുറത്ത് കൊണ്ട് വരുന്നു.അതോടൊപ്പം ചാക്കിലൂടെ കോടികൾ കൊയ്യുന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള കൂടുതൽ തെളിവുകളും