ബഫര്‍ സോണ്‍; സുപ്രിംകോടതിയിലെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കെ.സി.ബി.സി
കൊച്ചി : സോണ്‍ വിഷയത്തില്‍ സുപ്രിംകോടതിയിലെ ഹര്‍ജിയില്‍ കക്ഷി ചേ രാന്‍ കെ.സി.ബി.സി. ബിഷപ്പുമാരുടെ യോഗത്തിലാണ് തീരുമാനം. കര്‍ഷകരു ടെ ആശങ്ക അകന്നിട്ടില്ലെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസ ഫ് പാംപ്ലാനി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ നിലപാടുകളില്‍ വ്യക്തത യില്ല. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നിയമ നടപടി ആരംഭിച്ചെന്നും മാര്‍ ജോസഫ് പാംപ്ലാനി് പറഞ്ഞു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീക രിക്കുന്നതിന് വനം വകുപ്പനെ ചുമതലയേല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവില്ലെന്ന് കെ സി ബി സി നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉത്തരവ് കര്‍ഷകര്‍ക്ക് നീതി നിഷേധിക്കുന്നതാണെന്നും ജനവാസ മേഖലകളെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കുമെന്ന് പറയുമ്പോഴും ജനവാസ മേഖല എന്നത് കൃത്യമായി നിര്‍വ്വചിച്ചിട്ടില്ലെന്നും കെ സി ബി സി ചൂണ്ടിക്കായിരുന്നു. ബഫര്‍ സോണ്‍ പരിധിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കി സം സ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ 2019ലെ ഉത്തരവ് പിന്‍വലി ക്കാതെയാണ് പുതിയ ഉത്തരവിറക്കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കടുത്ത ആശയക്കുഴപ്പത്തിന് ഒടുവിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി യത്. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റുമുള്ള ജവവാസമേഖലകളെയും, കൃഷി യിടങ്ങളെയും പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയി ട്ടുണ്ട്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങളെയും പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Comments (0)