മലയോര ഹൈവേ : ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്‌

മലയോര ഹൈവേ : ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്‌

മലയോര ഹൈവേ വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മധ്യമേഖല കാര്യാലയം ആലുവയുടെ കീഴിലുള്ള മൂവാറ്റുപുഴ ഡിവിഷന്‍ കോതമംഗലം സബ്ഡിവിഷന്റെ കീഴില്‍ നടന്ന ബഡ്ജറ്റ് വര്‍ക്ക് 2011/2012 എഗ്രിമെന്റ് 36 ലെ 2013–2014 ചെയിനേജ് 0/002. 9/800 എന്ന മാമലക്കണ്ടം അവറുട്ടി റോഡുപണിയുമായി ബന്ധപ്പെട്ട് നടന്ന വന്‍അഴിമതി കവര്‍‌സ്റ്റോറി കഴിഞ്ഞലക്കം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിലൂടെ പൊതു മരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥ രും കരാറുകാരും തമ്മില്‍ നടത്തുന്ന അഴിമതിയുടെ കഥകള്‍ തെളിവുകളോടെ പുറത്തു കൊണ്ടുവന്നെങ്കിലും നാളിതുവരെ വകുപ്പുതല നടപടികളോ കൂട്ടി ലടക്കപ്പെട്ട് ചത്തതിനൊക്കുമോ ജീവിച്ചിരിക്കുന്ന വിജിലന്‍സ് വകുപ്പോ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ ഒരു മാധ്യ മപ്രവര്‍ത്തകന്റെ കടമ എന്ന നിലയി ല്‍ നീതി നടപ്പിലാക്കണമെന്ന ഉദ്ദേശ്യത്തോടെ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഢഛഇ. ങസ. 17584/2018 എന്ന പൊ തുതാത്പര്യഹര്‍ജി ഏപ്രില്‍ 13ന് കോടതി സ്വീകരിക്കുകയും ബന്ധപ്പെട്ട 17 വകുപ്പിന്റെ തലവന്‍ മാര്‍ക്ക് ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ നോ ട്ടീസ് അയക്കുകയുണ്ടായി.

അഴിമതികളെക്കുറിച്ച് കവര്‍ സ്റ്റോറി വാര്‍ത്തകള്‍ മാത്രം എഴുതി ജോലി പൂര്‍ത്തിയാക്ക ുകയ ല്ല ചെ.് യുന്നത്. അഴിമതിക്കാര്‍ ശിക്ഷി ക്കപ്പെടുന്നതുവരെ ഇവുടത്തെ നീതിന്യായ നിയമവ്യവസ്ഥകളു ടെ പരിധിയില്‍ നിന്നുകൊണ്ട് തന്നെ അഴിമതിക്കെതിരെ യുദ്ധം ചെയ്യുന്ന കവര്‍‌സ്റ്റോറിക്ക് ഇതി കനം പല ഭാഗത്ത് നിന്നും ഭീഷ ണികളും പ്രലോഭനങ്ങളും വന്നു കൊണ്ടിരിക്കെയാണ്.

ഇവിടുത്തെ പ്രജകള്‍ കുടിവെ ള്ളത്തിനും സഞ്ചാരസ്വാതന്ത്ര്യ ത്തിനും വരെ അധിക നികുതിയായ് കൊടുക്കുന്ന തുകകള്‍ പദ്ധതികളു ടെ പേരില്‍ അടിച്ചുമാറ്റി സുഖ ലോലുപരായി കഴിയുന്ന ജനപ്രതി നിധികളും രാഷ്ട്രീയക്കാരും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മനസ്‌സി ലാക്കേണ്ടത്. ജനം ഇതെല്ലാം മനസ്‌സി ലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു എന്നുള്ളതാണ്. പരാതി ക്കാരെ ഭീഷണിപ്പെടുത്തുകയും പ്രീ ണനപ്പെടുത്തുകയും ഏല്ക്കാതെ വരുമ്പോള്‍ ആരോപണവിധേയവരി ല്‍ സ്ത്രീകളായ ഉദ്യോഗസ്ഥറും പങ്കാളികളായിട്ടുണ്ടെന്നതിനാല്‍ സ്ത്രീ സുരക്ഷയുടെ പേരില്‍ വനി താകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പീഡനവാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ട് പരാതികള്‍ അയച്ചുകൊണ്ടിരിക്കയാണ്. അവര്‍ മനസ്‌സിലാക്കേണ്ടത് പ്രജകളുടെ ഭി ക്ഷയായ നികുതി പണം കൊണ്ട് നിറക്കുന്ന പൊതുഖജനാവ് പദ്ദ തികളുടെ പേരില്‍ കൊള്ളയടിക്കു ന്നത് സ്ത്രീകളായാലും പുരുഷന്മാ രായാലും അവര്‍ക്ക് പ്രത്യേക നിയമമൊന്നും ഭരണഘടനയിലില്ല. ഇന്ത്യന്‍ പാര്‍ലമെന്റ് 2005ല്‍ പാ സാക്കിയ വിവരാവകാശ നിയമം അനുസരിച്ചാണ് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ മറുപടി കള്‍ നല്‍കേണ്ട ആയിരക്കണ ക്കിന് തുക നല്‍കിക്കൊണ്ട് കവര്‍ സ്റ്റോറി തെളിവുകള്‍ ശേഖരിച്ച് നിയമവ്യവസ്ഥകള്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ആദരവോടെ കാ ണേണ്ട സ്ത്രീസമൂഹത്തില്‍പ്പെട്ട വനിതാ ഉദ്യോഗസ്ഥര്‍ അഴിമതിയു ടെ ശ്രേണിയില്‍ ഏറ്റവും മുന്‍പില്‍ നില്ക്കുന്നത് വളരെ പരിതാപകര മാണ്. പരാതിക്കാര്‍ക്കെതിരെ വിവരാവകാശകമ്മീഷന് പരാതി കൊടുത്തിരുന്നത് നിരന്തരമായി വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിച്ച് വനിതാ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ്. തെറ്റ് ചെയ്തിട്ടില്ലെ ങ്കില്‍ അവര്‍ എന്തിനാണ് ഭയപ്പെ ടുന്നതെന്ന് മനസ്‌സിലാകുന്നില്ല. അതല്ലാതെ ഭരണകക്ഷിക്കാരായ നേതാക്കന്മാരെക്കൊണ്ടും ക്വട്ടേ ഷന്‍ മാഫിയകളെക്കൊണ്ടും ഭീഷ ണിപ്പെടുത്തിയും സ്ത്രീകളുടെ സം രക്ഷണ ം ഉറ പ്പ ാക്ക ാന ായ ് വ്യവസ്ഥ ചെയ്തിട്ടുള്ള നീതിന്യായ പീഠങ്ങ ളില്‍ വ്യാജപരാതികള്‍ കൊടുത്തു കൊണ്ട് കവര്‍‌സ്റ്റോറിയുടെ അഴിമ തിക്കെതിരെയുള്ള അന്വേഷണം അവസാനിക്കുകയില്ല. ആര്‍ജവമു ള്ളവര്‍ തെളിവുകളോടെ നിയമപരമാ യി തന്നെ ഇത്തരം കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകണം. ഒരു സാധാരണക്കാരന്‍ മരിച്ചാല്‍ ആ മൃതദേഹത്തെ പൊതുവഴി യില്‍ അടക്കം ചെയ്യേണ്ട ഗതികേട് ഇന്നും അവശേഷിക്കുന്ന നമ്മുടെ സാക്ഷാരകേരളത്തില്‍ ഒരു വി ഭാഗം ഉദ്യോഗസ്ഥരും കരാറുകാരും സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ച് സുഖിമാന്മാരായി അഭിമാനത്തോടെ ജീവിക്കുന്നത് എല്ലാവരും മനസ്‌സിലാക്കുന്നുണ്ട്. ഇവരുടെ ചെയ്തികളെ സാധൂകരി ക്കാന്‍ അന്വേഷണം നടത്തി കുറ്റ ക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ട ചുമതലയുള്ള വിജിലന്‍സ് വിഭാഗം പോലും കൃ ത്യമായ രീതിയിലല്ല കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. അവരുടെ നടപടികള്‍ നിരീക്ഷി ച്ചാല്‍ അവരും ഇതിന്റെ ഗുണഭോ ക്താക്കളായ് പോകുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ അഴിമതിയുടെ പറ്റ് പറ്റുന്ന രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദം കൊ ണ്ടാകാം അവര്‍ ശരിയായ് നടപ ടികള്‍ സ്വീകരിക്കാത്തത് മുക്കാച ക്രം കൈക്കൂലി വാങ്ങുന്ന വില്ലേജ് ഓഫീസറെയും ഗുമസ്തനേയും അല്ലാതെ ആര്‍ക്കാണിവിടെ അഴി മതി കേസില്‍ ജയിലില്‍ കിട ക്കേണ്ടി വന്നിട്ടുള്ളത്. രാഷ്ട്രീയസ മ്മര്‍ദ്ദത്താല്‍ ഒരു പിള്ളയല്ലാതെ ഏതൊരു രാഷ്ട്രീയക്കാരനാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ഇതു കാ ണുമ്പോള്‍ അഴിമതിരഹിതമായ ഭരണസംവിധാനവും ഉദ്യോഗസ്ഥഭ രണവുമാണിവിടെ നടക്കുന്ന തെന്ന തെറ്റിദ്ധാരണ മാത്രമാണ് ജനങ്ങള്‍ ഇതെല്ലാം അറിയുന്നു ണ്ടെന്നും ആരും ബധിരരോ മൂക രോ അന്ധരോ ആണെന്ന് അഴിമ തിയുടെ ആശാന്മാര്‍ കരുതേണ്ട.