കുറ്റ്യാടി നെട്ടൂരിൽ പോലീസ് സംഘത്തിനു നേരെ ആക്രമണം നടത്തിയത് സിപിഎം നെട്ടൂർ ബ്രാഞ്ച് സെക്രട്ടറി ആമ്പാട്ട് അശോകന്‍റെ നേതൃത്വത്തിൽ
കോഴിക്കോട്: കുറ്റ്യാടി നെട്ടൂരിൽ പോലീസ് സംഘത്തിനു നേരെ ആക്രമണം നടത്തിയത് സിപിഎം നെട്ടൂർ ബ്രാഞ്ച് സെക്രട്ടറി ആമ്പാട്ട് അശോകന്‍റെ നേതൃത്വത്തിൽ. അശോകൻ ഉൾപ്പടെ 50 പേർക്കെതിരെ പോലീസ് കേസെടുത്തു.
ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് അശോകൻ. ഇയാളെ പിടികൂടാൻ പോയപ്പോഴാണ് പോലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തിൽ എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു. പോലീസ് ജീപ്പും അക്രമികൾ തകർത്തു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പോലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐ വിനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ രജീഷ്, സബിൻ, ഹോം ഗാർഡ് സണ്ണി കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്.



Author Coverstory


Comments (0)