നഴ്സിന്റെ അവസരോചിതമായ ഇടപെടലിൽ ബസിൽ കുഴഞ്ഞു വീണ യുവാവിന് പുനർ ജന്മം..
കൊട്ടിയം: Liji M. Alex എന്ന നഴ്സിംഗ് സ്റ്റാഫ് കൊട്ടിയം ഹോളി ക്രോസ്സ് ഹോസ്പിറ്റലിലെ ഡ്യൂട്ടി കഴിഞ്ഞു ഏകദേശം വൈകിട്ട് 8.20 ഓടെ kollam വടക്കെവിളയിലുള്ള വീട്ടിലേക്കു പോകുന്നതിനായി കൊട്ടിയത്തു നിന്ന് അത് വഴി വന്ന ksrtc കൊല്ലം ഫാസ്റ്റിൽ കയറി. പറക്കുളം എത്താറായപ്പോൾ ബസിലുള്ള കണ്ടക്ടർ വെള്ളം ചോദിച്ചു നടക്കുന്നത് കണ്ടാണ് എന്തു പറ്റി എന്ന് നോക്കാനായി ലിജി RAJIVE എന്ന യാത്രക്കാരന്റെ സീറ്റിന്റെ അടുത്തെത്തിയത് ഉടനെ അദ്ദേഹം സീറ്റിൽ കുഴഞ്ഞു വീണു കഴുത്തിലെ pulse നോക്കിയപ്പോൾ പൾസ് ഉണ്ടായിരുന്നില്ല ഉടൻ കണ്ടക്ടറോട് ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞിട്ട് യുവാവിനെ മറ്റു യാത്രക്കാരുടെ സഹായത്തോടെ സിന്റെ ഫ്ലാറ്റ് ഫോമിൽ കിടത്തിയിട്ടു ഓടുന്ന ബസിൽ CPR സ്റ്റാർട്ട് ചെയ്തു. ബസ് മെഡിസിറ്റി ഹോസ്പിറ്റലിൽ എത്തിയപ്പോൾ യുവാവിന് പൾസ് വന്നു തുടർ ചികിത്സക്കായി യുവാവിനെ അവിടെ അഡ്മിറ്റ് ചെയ്തു .



Author Coverstory


Comments (0)