കേരള പോലീസിന് അഭിമാനമായ് ഷോളയൂർ പോലീസ് സ്റ്റേഷൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പുരസ്കാരം,
പാലക്കാട്: സംസ്ഥാനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്ന പോലീസ് സ്റ്റേഷനുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന മികച്ച പോലീസ് സ്റ്റേഷൻ പുരസ്കാരം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന "ഷോളയൂർ പോലീസ് സ്റ്റേഷന് ലഭിച്ചു.2022 ലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ പുരസ്കാരം നൽകിയിരിക്കുന്നത് അട്ടപ്പാടി DySP മുരളിധരൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഷോളയൂർ പോലിസ് സ്റ്റേഷനിൽ SH0 ശ്രീ ടി.കെ.വിനോദ് കൃഷ്ണൻ , 4 വനിത പോലീസ് ഉദ്യോഗസ്ഥരോടൊപ്പം 37 പേരാണുള്ളത്, അട്ടപ്പാടി മേഖലയിൽ ഉള്ള 192 ആദിവാസി ഊരുകളിൽ 40 - താഴെ ഊരുകൾ അതിവിദൂര ഭാഗങ്ങളിലാണ് സ്ഥിതി ചെയുന്നത്, ലോകം ഭീകരതയോടെയും ഭയാനകമായും അഭിമുഖീകരിച്ചിരുന്ന " കൊറൊണ'മഹാമാരിയുടെ കാലയളവുകളിൽ ആദിവാസി ഊരുകളിലേക്ക് കടന്ന് ചെന്ന് ദൈനം ദിനം അവരുടെ ആവശ്യങ്ങൾ, മരുന്ന്, വസ്ത്രം, ഭക്ഷണം, കൂടാതെ കൃത്യമായ ആരോഗ്യ പ്രവർത്തനങ്ങൾ ബോധ വൽക്കരണങ്ങൾ മുതലായ നടത്തി കരുതലോടെ അവരെ ചേർത്ത് പിടിച്ചതും കേന്ദ്ര ഏജൻസികൾ കൃത്യമായി റിപ്പോർട്ട് ചെയ്തിരുന്നു. സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ കിലോമീറ്ററുകളോളം കാൽനടയായ് യാത്ര ചെയ്തായിരുന്നു ഊരുകളിൽ ബാഹ്യ ഇടപെടലുകൾ സംഭവിക്കാതെ കൊറോണയിൽ നിന്നും ഊരുകളെ സംരക്ഷിച്ചിരുന്നത്, ഇത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനകൾ തന്നെ അവരുടെ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിട്ടുണ്ട്, മികച്ച പോലീസിങ്, ക്രമസമാധാന പാലനം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുകയും കേസുകളിൽ കൃത്യതയും അതിവേഗവും നീതി നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ' നടത്തുക എന്നതെല്ലാം പുരസ്കാരം ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചു., കേരളത്തെ സംബന്ധിച്ച് ഷോളയൂർ പോലീസ് സ്റ്റേഷന് കിട്ടിയ കേന്ദ്ര ബഹുമതി സംസ്ഥാന പോലീസ് സേനക്ക് അഭിമാനിക്കാവുന്നതും ചരിത്ര ലിബികളിൽ രേഖപ്പെടുത്താവുന്ന ഒന്നാണെന്നും സംസ്ഥാന പോലീസ് മേധാവി ശ്രീ അനിൽ കാന്ത് ഐ.പി.എസും, കവർ സ്റ്റോറിയോടു് പറയുകയുണ്ടായി.
Comments (0)