എല്ലാം തട്ടിയെടുത്തിട്ടും കാട് സംരക്ഷണമൊരുക്കി 20 വര്‍ഷമായി ഉള്‍വനത്തില്‍ ജീവിച്ച് പ്രതിഷേധിക്കുന്നു
സുള്ള്യ : കഴിഞ്ഞ ഇരുപത് വര്‍ഷമായി കര്‍ണാടകയിലെ സുള്ള്യ ഉള്‍വനത്തിനുള്ളില്‍ ജീവിക്കുന്ന ഒരു മനുഷ്യനുണ്ട്. അന്യായമായി തന്റെ വീടും ഭൂമിയും തട്ടിയെടുത്തവരോടുള്ള പ്രതിഷേധമാണ് കെമ്രാജെയിലെ ചന്ദ്രശേഖര ഗൗഡയുടെ ജീവിതം. അന്ന് കാട് കയറിയപ്പോള്‍ കുടെയുണ്ടായിരുന്ന ഏറെ പഴകിയൊരു കാറാണ് ചന്ദ്രശേഖരയ്ക്ക് ഇന്നും ആശ്രയം. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയ നിമിഷത്തിലാണ് കൈയ്യിലുണ്ടായിരുന്ന കാറുമായി ചന്ദ്രശേഖര കാടുകയറിയത്. പഴയ ഫിയറ്റ് കാറിന്റെ എഞ്ചിന്‍ നിലച്ച ഉള്‍വനത്തില്‍ ആ യാത്ര അവസാനിച്ചു. ചെന്നെത്തിയ വന്യതയില്‍ കാറിനെ മറച്ചുകെട്ടി പുതിയ ജീവിതം. പിന്നീടിങ്ങോട്ട് നീണ്ട ഇരുപത് വര്‍ഷങ്ങള്‍ വന്യതയിലെ ജീവിതം എന്തിന് തെരഞ്ഞെടുത്തുവെന്ന് ചോദിച്ചാല്‍ തീഷ്ണമായ മറുപടിയുണ്ട് ചന്ദ്രശേഖരയ്ക്ക്. സ്വന്തമായി ഉണ്ടായിരുന്ന മൂന്നര ഏക്കറോളം ഭൂമിയും വീടും ജപ്തിയുടെ പേരില്‍ തട്ടിയെടുത്തുവരോടുള്ള പ്രതിഷേധമാണ് ചന്ദ്രശേഖരയുടെ ജീവിതം. കാറിലെ അന്തിയുറക്കവും, വരുമാനത്തിനായുള്ള വട്ടി നിര്‍മാണവുമായി ജീവിതം മുന്നോട്ടുപോകുന്നു. നീതി നിഷേധിച്ച നിയമം തിരുത്തപ്പെടുന്നതുവരെ ജീവിത മാറ്റമില്ലെന്ന നിശ്ചയതാര്‍ഢ്യത്തോടെ.
Comments (0)