കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി; ആന്റിജന്‍ നെഗറ്റീവ് ആണെങ്കിലും ആര്‍ടിപിസിആര്‍ പരിശോധന വേണമെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം
തിരുവനന്തപുരം: കോവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി സര്‍ക്കാര്‍. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് റിസല്‍റ്റാണ് ഉണ്ടാകുന്നതെങ്കിലും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദ്ദേശം.
ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തില്‍ ആദ്യം തന്നെ രണ്ട് സാംപിള്‍ ശേഖരിക്കണം. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഉടന്‍തന്നെ രണ്ടാം സാംപിള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.
Comments (0)