പശയും മുളകുപൊടിയും ചേര്‍ത്ത വെള്ളം യുവാവിന്റെ മുഖത്തൊഴിച്ചു, പശ കണ്ണില്‍ ഒട്ടിപ്പിടിച്ചതിനാല്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ
പൊന്നാനി: പശയും മുളകുപൊടിയും ചേര്‍ത്ത വെള്ളം മുഖത്തൊഴിച്ച് യുവാവിനെ മര്‍ദിച്ചതായി പരാതി. പശ കണ്ണില്‍ ഒട്ടിപ്പിടിച്ചതിനാല്‍ കണ്ണുതുറക്കാന്‍ പോലും കഴിയാതെ ശരീരമാസകലം പരിക്കേറ്റ പൊന്നാനി കമാം വളവ് സ്വദേശി കീകാട്ടില്‍ ജബ്ബാറിനെ (37) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണില്‍ ഒട്ടിപ്പിടിച്ച പശകള്‍ നീക്കം ചെയ്ത് കാഴ്ച ശക്തി തിരിച്ചുകിട്ടിയത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോവുന്നതിനിടെ ബൈക്കിലെത്തിയ മൂന്നുപേരടങ്ങുന്ന സംഘം അക്രമിക്കുകയായിരുന്നുവെന്ന് ജബ്ബാര്‍ പറയുന്നു. പശ മുഖത്ത് ഒഴിച്ചതിനുശേഷമാണ് ക്രൂരമായി മര്‍ദിച്ചത്.
കമാം വളവിലെ വീടിനോട് ചേര്‍ന്ന് ചെറിയ മിഠായിക്കട നടത്തിയാണ് അസുഖബാധിതനായ മകനെയും കുടുംബത്തെയും നോക്കുന്നത്. ഇത് രണ്ടാംതവണയാണ് ജബ്ബാറിന് നേരെ അക്രമം നടക്കുന്നത്. തെന്റ എട്ട് വയസ്സുള്ള മകെന്റ കാഴ്ചശക്തി നഷ്ടപ്പെട്ടത് ഡോക്ടര്‍ മരുന്ന് മാറി നല്‍കിയതാണന്ന് ആരോപിച്ച് നവ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്ന് മര്‍ദന ശ്രമമുണ്ടായിരുന്നു.
ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തിയിരുന്ന ജബ്ബാറിന് നഗരസഭയും നാട്ടുകാരും കൈകോര്‍ത്താണ് മൂന്നുവര്‍ഷം മുമ്ബ് വീടിനോട് ചേര്‍ന്ന് കച്ചവടം നടത്താനുള്ള സാഹചര്യം ഒരുക്കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)