പഴയ വസ്ത്രങ്ങള്‍ക്കൊപ്പം അബദ്ധത്തില്‍ ലഭിച്ച സ്വര്‍ണം തിരിച്ചേല്‍പ്പിച്ച് മൈസൂര്‍ സ്വദേശികള്‍
നാദാപുരം: കാരുണ്യപ്രവര്‍ത്തനത്തിന് വീടുകളില്‍നിന്ന് പഴയ വസ്ത്രം ശേഖരിക്കാന്‍ എത്തിയ ഇതരസംസ്ഥാനക്കാര്‍ക്ക് വീട്ടമ്മ നല്‍കിയത് രണ്ടര പവന് സ്വര്‍ണമാല സൂക്ഷിച്ച വസ്ത്രം. മാല തിരിച്ചേല്പിച്ച് മൈസൂര്‍ സ്വദേശികളുടെ മാതൃക വീട്ടമ്മക്ക് ആശ്വാസമായി.
മൈസൂര്‍ സോളപ്പൂര്‍ സ്വദേശികളായ തുക്കാറാം, സുനില്‍ എന്നിവരാണ് അബദ്ധത്തില്‍ ലഭിച്ച സ്വര്‍ണമാല തിരിച്ചേല്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് പുറമേരി വിലാതപുരത്തെ കുന്നോത്തുതാഴെ കുനി രാജെന്റ വീട്ടില്‍ മൈസൂര്‍ എസ്.എസ് മനോജ് ട്രസ്റ്റിെന്റ പ്രവര്‍ത്തകരായ ഇരുവരും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാവങ്ങള്‍ക്ക് വിതരണംചെയ്യാന്‍ പഴയ വസ്ത്രങ്ങള്‍ ആവശ്യപ്പെട്ട് എത്തിയത്.
രാജെന്റ ഭാര്യ രജിത ഇവര്‍ക്ക് നല്കിയ വസ്ത്രത്തിെന്റ കീശയിലാണ് സ്വര്‍ണമാല സൂക്ഷിച്ചിരുന്നത്. വൈകീട്ടോടെയാണ് സ്വര്‍ണമാല നഷ്ടപ്പെട്ടത് അറിഞ്ഞത്.
ഇതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. വിവരം നാദാപുരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പിരിവിനുവന്നവരെ കണ്ടെത്താനായില്ല.
എന്നാല്‍, തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുക്കാറാമും സുനിലും ലഭിച്ച വസ്ത്രങ്ങള്‍ രാത്രി മടക്കി വെക്കുന്നതിനിടെ രാത്രിയാണ് കീശയില്‍ നിന്ന് സ്വര്‍ണമാല ലഭിച്ചത്.
ചൊവ്വാഴ്ച രാവിലെ കേസുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പോയ സമയത്താണ് സ്വര്‍ണമാലയുമായി ഇവര്‍ തിരിച്ചെത്തിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെ സാന്നിധ്യത്തില്‍ ഇവര്‍ പിന്നീട്, സ്വര്‍ണാഭരണം വീട്ടമ്മക്ക് കൈമാറി.
Comments (0)