കരുമാല്ലൂർ പഞ്ചായത്തി ൽ സിപിഎമ്മിൽ ഭരണ പ്രതിസന്ധി : പ്രസിഡൻ്റ് ശ്രീലത ലാലുവിനെതിരെ ബന്ധു നിയമന അഴിമതി ആരോപിച്ച്. ഭരണകക്ഷി അംഗങ്ങൾ : രാജി ആവ ശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം:
പറവൂർ: കരുമാല്ലൂർ പഞ്ചായത്തിൽ ഭര ണ പ്രതിസന്ധി നേരിടുന്ന സിപിഎമ്മിനു കൂടുതൽ കുരുക്കായി പ്രസിഡൻ്റിൻ്റെ ബ ന്ധു നിയമനങ്ങൾ മുൻധാരണ പ്രകാരം നിലവിലെ പ്രസിഡൻ്റ് ശ്രീലത ലാലു നവം മ്പർ 30 നു പാർട്ടി നേതൃത്വത്തിനു രാജി ന ൽകണം. പകരം കോൺഗ്രസ് വിമതയാ യി മത്സരിച്ച് വിജയിച്ച സബിതാ നാസറി നു പ്രസിഡൻ്റ് സ്ഥാനം നൽകണം എന്ന താണു കരാർ. എന്നാൽ ശ്രീലത രാജിക്കു തയാറല്ലെന്ന് പാർട്ടി നേതൃത്വത്തെ അറി യിച്ചതായാണ് പുറത്തുവരുന്നവിവരം. പാ ർട്ടി ഈ നിലപാടിൽ അതൃപ്തി രേഖപ്പെടു യതായാണ് സൂചന. പ്രസിഡൻ്റ് സ്ഥാനം നൽകിയില്ലങ്കിൽ ലോക്കൽ കമ്മിറ്റി മെ മ്പർ കൂടിയായ പഞ്ചായത്തംഗം സബിതാ നാസർ പാർട്ടി വിടുമെന്ന അഭ്യൂഹം നില നിൽക്കെയാണ് ശ്രീലത ലാലുവിനെതി രെ ബന്ധു നിയമനത്തിൻ്റെ തെളിവുമായി ഭരണകക്ഷിയിലെ ഒരംഗം രംഗത്ത് വന്ന ത്. വിവരാവകാശ നിയമപ്രകാരം കിട്ടിയ നിയമനം സംബന്ധിക്കുന്ന രേഖകൾ ഭര ണപക്ഷത്തും പ്രതിപക്ഷത്തും ഒരേ പോ ലെ പൊട്ടിത്തെറിയുണ്ടാക്കിരിക്കുകയാ ണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട താൽ ക്കാലിക 3 നിയമനങ്ങൾ പ്രസിഡൻ്റ് ത ൻ്റെ കുടുംബക്കാർക്ക് നൽകിയിരിക്കുന്ന തായാണ് പുറത്തു വന്നിരിക്കുന്നത്. ( 1 ) തൊഴിലുറപ്പ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ കൃ ഷ്ണപ്രിയ, താന്തോണിക്കൽ, ശമ്പളം - 21, 800 രൂപ, (ഇളയച്ചൻ്റെ മകൾ )(2.) തൊഴി ലുറപ്പ് ഓവർസിയർ - സീന മനയ്ക്കപ്പടി (അമ്മാവൻ്റെ മകൾ ) ശമ്പളം 27,600 രൂപ (3) ഹരിതകർമ്മ സേന കോർഡിനേറ്റർ - രേഖ, താന്തോണിക്കൽ (ശമ്പളം - 18,000 രൂപ) ഇവർ മൂന്നു പേരു പ്രസിഡൻ്റിൻ്റെ അടുത്ത ബന്ധുക്കളാണ്. ഈ ക്രമക്കേടു കൾ പുറത്തുവരാതിരിക്കാൻ പ്രതിപക്ഷ യുഡിഎഫ് അംഗം ബിനാ ബാബുവിൻ്റെ മകനെ തന്ത്ര പ്രധാനമായ ടെക്നിക്കൽ അസിസ്റ്റൻ്റ് പോസ്റ്റിൽ 43,000 രൂപ ശമ്പള ത്തിൽ നിയമിച്ചിരിക്കുകയാണ്. ഈ നിയ മനത്തോടെ പ്രതിപക്ഷം മിണ്ടാവ്രതത്തി ലാണ്. താൽക്കാലിക നിയമനങ്ങൾ എം പ്ലോയ്മെൻ്റ് വഴി വേണം എന്ന സർക്കാർ നിർദ്ദേശം നിലനിൽക്കെയാണ് ഭരണ, പ്ര തി പക്ഷങ്ങൾ നിയമനം ബന്ധുക്കൾക്ക് വീതം വച്ചു നൽകിയത്. പാർട്ടിയുമായി ആലോചിക്കാതെ ശ്രീലത ലാലു നടത്തി യ ബന്ധുനിയമനത്തിൽ പാർട്ടിക്കും അ തൃപ്തിയുണ്ട്. പഞ്ചായത്ത് വൈസ് പ്രസി ഡൻ്റ് സിപിഐയിലെ ജോർജ് മേനാച്ചേരി യും പ്രസിഡൻ്റിനൊപ്പം തന്നെ രാജിവച്ച് കോൺഗ്രസ് റിബലായി വിജയിച്ച 10 -ാം വാർഡ് മെമ്പർ മെഹജൂബിന് വൈസ് പ്ര സിഡൻ്റു സ്ഥാനം നൽകണമെന്ന മുൻധാ രണയും ലംഘിച്ചിരിക്കുകയാണ്. ഈ ര ണ്ടു പേർ പിന്തുണ പിൻവലിച്ചാൽ എൽ ഡി എഫിന് കരുമാല്ലൂർ പഞ്ചായത്തു ഭര ണം നഷ്ടമാകും. എന്നാൽ ഇവരെ കൂടെ നിർത്തുവാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങ ളാണ് എൽഡിഎഫ് നടത്തുന്നത്. 30 ന് പ്ര സിഡൻ്റ് രാജിവച്ചാലും ഇല്ലെങ്കിലും അവി ശ്വാസ പ്രമേയം കൊണ്ടുവരുവാനുള്ള നീ ക്കത്തിലാണ് യുഡിഎഫ് ക്യാമ്പ്. മന്ത്രി പി.രാജീവിൻ്റെ മണ്ഡലത്തിൽ നടക്കുന്ന പാർട്ടി വിഭാഗിയതയെ ഗൗരവത്തോടെ യാണ് സിപിഎം ജില്ലാ നേതൃത്വം കാണു ന്നത്. ഇവിടെ നിന്നുള്ള ഒരു ജില്ലാ കമ്മറ്റി അംഗത്തിൻ്റെ നിലപാടാണ് പാർട്ടിയിൽ വിഭാഗീയത ഇത്ര രൂക്ഷമാകാൻ കാരണ മെന്ന വിലയിരുത്തലിലാണം പാർട്ടി നേതൃ ത്വം. ബന്ധുനിയമനം സംബന്ധിച്ച് ഭരണ പക്ഷത്തെ ചില വന്നിതാ അംഗങ്ങൾ പ രാതിയുമായി വിജിലൻസിനെ സമീപിക്കാ നൊരുങ്ങുകയാണ്.
Comments (0)